രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം: 9 കുട്ടികള്‍ അടക്കം 12 മരണം

രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം: 9 കുട്ടികള്‍ അടക്കം 12 മരണം

ധോൽപൂർ : രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒമ്പത് കുട്ടികള്‍ അടക്കം 12 പേര്‍ മരിച്ചു. രാജസ്ഥാനിലെ സുനിപൂര്‍ ഗ്രാമത്തിലാണ് അപകടമുണ്ടായത്. ബസിൻ്റെ ഡ്രൈവറും കണ്ടക്‌ടറും അടക്കമുള്ള മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ശനിയാഴ്ച രാത്രി 11 മണിയോടെ ദേശീയ പാത 11ബിയിലായിരുന്നു അപകടമുണ്ടായത്.

സ്ലീപ്പർ കോച്ച് ബസ് എതിരെ വന്ന ടെമ്പോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസും ടെമ്പോയും കസ്റ്റഡിയിലെടുത്തുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ ബാരി സർക്കാർ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
<BR>
TAGS : BUS ACCIDENT | RAJASTHAN
SUMMARY : Bus and truck collide in Rajasthan. 12 dead including 9 children

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *