കെഎസ്ആര്‍ടിസി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

കെഎസ്ആര്‍ടിസി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

മലപ്പുറം: കെഎസ്ആർടിസി ബസിൽ വൻ സ്വർണ കവർച്ച. തൃശൂരിലെ സ്വര്‍ണവ്യാപാരി ജിബിന്റെ ഒരു കോടി രൂപയോളം വില വരുന്ന ഒന്നര കിലോ സ്വര്‍ണമാണ് നഷ്ടമായത്. മലപ്പുറം തിരൂരിലെ ജ്വല്ലറിയിൽ കാണിക്കാനായി കൊണ്ടുവന്ന 1512 ഗ്രാം സ്വർണമാണ് കവർന്നത്.

കോഴിക്കോട് നിന്ന് അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മോഷണം സംഭവം. കുറ്റിപ്പുറത്ത് നിന്ന് നെടുങ്കണ്ടത്തേക്ക് യാത്ര ചെയ്യവെ എടപ്പാളിൽ എത്തിയപ്പോളാണ് കവർച്ച നടന്നത്. ബസിൽ തൂക്കിയിട്ടിരുന്ന സ്വർണം സൂക്ഷിച്ച ബാഗ് കാണാതാവുകയായിരുന്നു. ബസ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു യാത്രക്കാരെ പരിശോധിച്ചെങ്കിലും സ്വർണം കിട്ടിയില്ല. സംഭവത്തിൽ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
<BR>
TAGS : THEFT | MALAPPURAM
SUMMARY : Theft in KSRTC bus; Gold worth one crore was lost

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *