ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2023 പ്രഖ്യാപിച്ചു; ആട്ടം മികച്ച ചിത്രം, ആനന്ദ് ഏകര്‍ഷി മികച്ച സംവിധായകന്‍

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2023 പ്രഖ്യാപിച്ചു; ആട്ടം മികച്ച ചിത്രം, ആനന്ദ് ഏകര്‍ഷി മികച്ച സംവിധായകന്‍

2023 ലെ മികച്ച സിനിമയ്ക്കുള്ള 47ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഡോ അജിത് ജോയ്, ജോയ് മൂവി പ്രൊഡക്ഷന്‍ നിർമിച്ച്‌ ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ‘ആട്ടം’ നേടി. ആനന്ദ് ഏകര്‍ഷിയാണ് മികച്ച സംവിധായകന്‍ (ആട്ടം). ഗരുഡനിലെ അഭിനയത്തിന് ബിജു മേനോനും പൂക്കാലത്തിലെ വേഷത്തിന് വിജയരാഘവനും മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു.

ശിവദ (ജവാനും മുല്ലപ്പൂവും), സറിന്‍ ഷിഹാബ് (ആട്ടം) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും. കേരളത്തില്‍ സംസ്ഥാന അവാർഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച്‌, ജൂറി ചിത്രങ്ങള്‍ കണ്ട് നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണിത്. 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്.

അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ. ജോർജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ. ജോർജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്, എ ചന്ദ്രശേഖർ, ഡോ. അരവിന്ദൻ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡുകള്‍ നിർണയിച്ചത്.

മറ്റ് പുരസ്കാരങ്ങള്‍ മികച്ച രണ്ടാമത്തെ ചിത്രം: തടവ് (നിർമ്മാണം- പ്രമോദ് ദേവ്, ഫാസില്‍ റസാഖ്) മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ-ഫാസില്‍ റസാഖ് (ചിത്രം- തടവ്) മികച്ച സഹനടൻ: കലാഭവൻ ഷാജോണ്‍ (ഇതുവരെ, ആട്ടം), ഷെയ്ൻ നിഗം (ആർഡിഎക്‌സ്, വേല) മികച്ച സഹനടി : കെ പി എ സി ലീല (പൂക്കാലം, പൂവ്) മികച്ച ബാലതാരം : നസീഫ് മുത്താലി (ചാമ), ആവണി ആവൂസ് (കുറിഞ്ഞി) മികച്ച തിരക്കഥ : വി സി അഭിലാഷ് (പാൻ ഇന്ത്യൻ സ്റ്റോറി) മികച്ച ഗാനരചയിതാവ് : കെ.ജയകുമാർ (ഇതുവരെ, ഴ, അച്ഛനൊരു വാഴ വച്ചു)

മികച്ച സംഗീത സംവിധാനം : അജയ് ജോസഫ് (ആഴം) മികച്ച പശ്ചാത്തല സംഗീതം : എബി ടോം (അവള്‍ പേർ ദേവയാനി) മികച്ച പിന്നണി ഗായകൻ : മധു ബാലകൃഷ്ണൻ (ഗാനം – കാഞ്ചന കണ്ണെഴുതി… ,ചിത്രം- ഞാനും പിന്നൊരു ഞാനും) മികച്ച പിന്നണി ഗായിക : മൃദുല വാരിയർ (ഗാനം- കാലമേ….,ചിത്രം – കിർക്കൻ) മികച്ച ഛായാഗ്രാഹകൻ : അർമോ (അഞ്ചക്കള്ളകോക്കൻ)

മികച്ച നവാഗത പ്രതിഭകള്‍ സംവിധാനം : സ്റ്റെഫി സേവ്യർ (മധുര മനോഹര മോഹം), ഷൈസണ്‍ പി ഔസേഫ് (ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ്) അഭിനയം : പ്രാർത്ഥന ബിജു ചന്ദ്രൻ (സൂചന),രേഖ ഹരീന്ദ്രൻ ( ചെക്കമേറ്റ്)

പ്രത്യേക ജൂറി പുരസ്‌കാരം സംവിധാനം : അനീഷ് അൻവർ (രാസ്ത) അഭിനയം : ബാബു നമ്പൂതിരി (ഒറ്റമരം), ഡോ. മാത്യു മാമ്പ്ര (കിർക്കൻ), ഉണ്ണി നായർ (മഹല്‍), എ വി അനൂപ് (അച്ഛനൊരു വാഴ വച്ചു), ബീന ആർ ചന്ദ്രൻ (തടവ്), റഫീഖ് ചൊക്‌ളി (ഖണ്ഡശ), ഡോ. അമർ രാമചന്ദ്രൻ (ദ്വയം),ജിയോ ഗോപി (തിറയാട്ടം)

തിരക്കഥ : വിഷ്ണു രവി ശക്തി (മാംഗോമുറി) ഗാനരചന, സംഗീതസംവിധാനം: ഷാജികുമാർ (മോണോ ആക്‌ട്) സംഗീതം : സതീഷ് രാമചന്ദ്രൻ (ദ്വയം), ഷാജി സുകുമാരൻ (ലൈഫ്)

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *