ശബരിമല തീര്‍ഥാടകൻ പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

ശബരിമല തീര്‍ഥാടകൻ പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

പത്തനംതിട്ട: ശബരിമല തീർത്ഥാടകൻ പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ടു തീര്‍ഥാടകന്‍ മരിച്ചു. പെരുനാട് മാടമണ്‍ ഭാഗത്തായിരുന്നു അപകടം. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വലാണ്(22) മരിച്ചത്. ബന്ധുക്കള്‍ക്കൊപ്പം ഇന്നലെ ശബരിമലയില്‍ എത്തിയ അശ്വല്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം.

മാടമണ്‍ ക്ഷേത്രക്കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും പോലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

TAGS : SABARIMALA | PILGRIMS | DEAD
SUMMARY : Sabarimala pilgrim dies in Pampa river

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *