ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡിന് എട്ട് വിക്കറ്റിന്റെ വിജയം. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 27.4 ഓവറിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. രണ്ട് വിക്കറ്റ് മാത്രമേ ന്യൂസിലൻഡിന് രണ്ടാം ഇന്നിങ്സിൽ നഷ്ടമായുള്ളൂ. 36 വർഷങ്ങൾക്ക് ശേഷമാണ് കിവീസ് ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. സ്‌കോർ: ഇന്ത്യ 46, 462; ന്യൂസിലൻഡ് 402, 110/2.
കിവീസിന്റെ രണ്ടാം ഇന്നിങ്സിലെ ആദ്യ ഓവറുകളിൽ തന്നെ രണ്ട് വിക്കറ്റുകളെടുത്ത് ബുംറ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും നിരായായിരുന്നു ഫലം. വിൽ യങും രചിൻ രവീന്ദ്രയും ചേർന്ന് ടീമിനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ടോം ലാതാമിന്റെയും കോൺവേയുടെയും വിക്കറ്റുകളാണ് ബുംറ നേടിയത്.
<br>
TAGS : TEST CRICKET
SUMMARY : New Zealand won the first cricket test against India by eight wickets in Bengaluru

Posted inLATEST NEWS SPORTS
