ജമ്മു കശ്മീരിൽ ഭീകരാക്രമണം; 2 തൊഴിലാളികൾ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ ഭീകരാക്രമണം; 2 തൊഴിലാളികൾ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗാന്ദര്‍ബല്ലിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഗുന്ദ് മേഖലയിലെ നിര്‍മാണസ്ഥലത്ത് താമസിക്കുന്നവരുടെ ക്യാമ്പുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. കുടിയേറ്റ തൊഴിലാളികളാണ് കൊല്ലപ്പെട്ട ഇരുവരും. മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

സ്വകാര്യകമ്പനിയുടെ ഉടമസ്ഥതയിലുള്ള തുരങ്ക നിര്‍മാണ സ്ഥലമാണ് ഇത്. സംഭവസ്ഥലത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്ത പോലീസും കരസേനയും ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചു.

തൊഴിലാളിളുടെ മരണത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. നിഷ്‌കളങ്കരായ തൊഴിലാളികള്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.
<BR>
TAGS : TERROR ATTACK | JAMMU KASHMIR
SUMMARY : Terror attack in Jammu and Kashmir. 2 workers were killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *