മലപ്പുറത്ത് നിന്നും കാണാതായ പെണ്‍കുട്ടികളെ കോഴിക്കോട് കണ്ടെത്തി

മലപ്പുറത്ത് നിന്നും കാണാതായ പെണ്‍കുട്ടികളെ കോഴിക്കോട് കണ്ടെത്തി

കോഴിക്കോട്: മലപ്പുറം വാഴക്കാട് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. കോഴിക്കോട് വെള്ളയിലെ ബന്ധുവീട്ടില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളെയായിരുന്നു കാണാതായത്.

ഇന്നലെ ഉച്ചയ്ക്ക് 2നു ശേഷമാണ് കാണാതായത്. വാഴക്കാട് ഹയാത്ത് സെന്റര്‍ താമസകേന്ദ്രത്തിലെ 3 കുടുംബങ്ങളിലെ കുട്ടികളാണ്. രക്ഷിതാക്കള്‍ വാഴക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍, കുട്ടികള്‍ മുഖം മറച്ചു നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചു.

വാഴക്കാട് പോലീസ് കോഴിക്കോട്ടെയും രാമനാട്ടുകരെയിലെയും മാളുകളിലും ബസ് സ്റ്റാന്‍ഡുകളിലും മറ്റും പരിശോധന നടത്തുന്നതിനിടെയാണ് ഒരു കുട്ടിയുടെ വെള്ളയിലിലുള്ള ബന്ധുവീട്ടില്‍ മൂന്നു പേരും രാത്രി പത്തു മണിയോടെ എത്തിയതായി പോലീസിനു വിവരം ലഭിച്ചത്. ജില്ലയ്ക്കകത്തും പുറത്തും നിന്നുള്ള 20 കുടുംബങ്ങള്‍ വാഴക്കാട് ഹയാത്ത് സെന്ററില്‍ താമസിക്കുന്നുണ്ട്.

TAGS : MALAPPURAM | GIRLS | MISSING CASE | FOUND
SUMMARY : The missing girls from Malappuram were found in Kozhikode

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *