നവംബര്‍ 1 മുതല്‍ 19 വരെ എയര്‍ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുത്; ഭീഷണി സന്ദേശവുമായി ഖലിസ്താന്‍ നേതാവ്

നവംബര്‍ 1 മുതല്‍ 19 വരെ എയര്‍ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുത്; ഭീഷണി സന്ദേശവുമായി ഖലിസ്താന്‍ നേതാവ്

ന്യൂഡൽഹി: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കെതിരെ വിണ്ടും ഭീഷണി സന്ദേശവുമായി ഖലിസ്ഥാൻ വിഘടനവാദി നേതാവ്‌ ഗുർപത്‌വന്ത്‌ സിങ്‌ പന്നു. നവംബർ ഒന്നു മുതൽ 19 വരെ എയർ ഇന്ത്യാ വിമാനങ്ങളിൽ യാത്ര ചെയ്യരുതെന്നാണ് മുന്നറിയിപ്പ്. സിഖ് വംശഹത്യയുടെ 40ാം വാർഷികത്തോടനുബന്ധിച്ച് എയർ ഇന്ത്യ വിമാനത്തിന് നേരെ ആക്രമണം ഉണ്ടായേക്കുമെന്നാണ് ഭീഷണി.

സംഭവത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന നിരോധിത സംഘടനയുടെ സ്ഥാപകനായ പന്നു കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ഭീഷണി സന്ദേശം പുറത്തിറക്കിയിരുന്നു. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതായി ആരോപിച്ച് 2020 ജൂലൈയില്‍ പന്നുവിനെതിരെ യുഎപിഎ ചുമത്തിയിരുന്നു.

വ്യോമയാന മേഖലയെ ഭീതിയിലാഴ്‌ത്തി വ്യാജ ബോംബ്‌ ഭീഷണികൾ നിലയ്‌ക്കാതെ തുടരുന്ന സാഹചര്യത്തിലാണ് പുതിയ ഭീഷണി. ഒരാഴ്‌ചയ്‌ക്കിടെ എത്തിയ നൂറോളം ഭീഷണികളിൽ യാത്രക്കാരും വിമാനത്താവള അധികൃതരും വിമാനക്കമ്പനികളും വലഞ്ഞു. ഞായറാഴ്‌ച മാത്രം ഇരുപതിലേറെ ആഭ്യന്തര– അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക്‌ ഭീഷണി സന്ദേശമെത്തി.
<br>
TAGS : KHALISTAN | GURPATWANT SINGH PANNUN | BOMB THREAT
SUMMARY : Do not travel on Air India flights from November 1 to 19; Khalistan leader with threatening message

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *