പിതാവ് വായ്പ അടക്കാത്തതിൽ പ്രതികാരം; പതിനേഴുകാരിയെ ബലാത്സംഗം ചെയ്തയാൾ പിടിയിൽ

പിതാവ് വായ്പ അടക്കാത്തതിൽ പ്രതികാരം; പതിനേഴുകാരിയെ ബലാത്സംഗം ചെയ്തയാൾ പിടിയിൽ

ബെംഗളൂരു: പിതാവ് എടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് പതിനേഴുകാരിയായ മകളെ ബലാത്സംഗം ചെയ്തയാൾ പിടിയിൽ. സംഭവം. കുടുംബത്തിന്റെ പരാതിയിൽ മദനായകനഹള്ളി പോലീസ് പ്രതിയായ രവികുമാറിനെ (39) അറസ്റ്റ് ചെയ്തു.

പെൺകുട്ടിയുടെ പിതാവ് രവികുമാറിന്റെ പക്കൽ നിന്ന് 70,000 രൂപ കടമായി വാങ്ങിയിരുന്നു. എന്നാൽ യഥാസമയം തിരിച്ചടക്കാനായില്ല. ഇതുകാരണം പലിശയും മുതലും ലഭിക്കുന്നതിനായി രവികുമാർ പലപ്പോഴും ഇവരുടെ വീട്ടിലെത്തി വഴക്കിടാറുണ്ടായിരുന്നു. പിന്നീട് 30,000 രൂപ നൽകി എങ്കിലും ബാക്കി 40,000 രൂപയും പലിശയും നൽകാത്തതിന്റെ പേരിൽ രവികുമാർ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. ഇയാൾ മിക്കപ്പോഴും പലിശ ആവശ്യപ്പെട്ട് ഇവരുടെ വീട്ടിലെത്തി പെൺകുട്ടിയെയും പിതാവിനെയും ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നപ്പോഴാണ് രവികുമാർ കൃത്യം നടത്തിയത്. രവിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

TAGS: BENGALURU | ARREST
SUMMARY: Bengaluru Man Arrested For Raping Minor Over Pending Loan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *