പാലക്കാട് പനി ബാധിച്ച്‌ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

പാലക്കാട് പനി ബാധിച്ച്‌ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനി ബാധിച്ച്‌ മൂന്ന് വയസ്സുകാരി മരിച്ചു. അമ്പലപ്പാറ എസ്ടി കോളനിയിലെ കുമാരന്‍റെ മകള്‍ ചിന്നു (3) ആണ് മരിച്ചത്. രാവിലെ 10:45ഓടെ കുട്ടി വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *