നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു, പോലീസ് നടപടി അതീവരഹസ്യമായി

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു, പോലീസ് നടപടി അതീവരഹസ്യമായി

തൃശൂർ: ആലുവ സ്വദേശിയായ നടി നൽകിയ പീഡന പരാതിയിൽ നടൻ മുകേഷിനെ വടക്കാഞ്ചേരി പോലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു. 2011-ൽ വടക്കാഞ്ചേരി വാഴാലിക്കാവിൽ ‘നാടകമേ ഉലകം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനെത്തിയപ്പോൾ മുകേഷ് നക്ഷത്രഹോട്ടലിൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

ഓഗസ്റ്റ് 31-ന് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. നടന് മുൻകൂർജാമ്യം ഉണ്ടായിരുന്നു. ഞായറാഴ്ചയാണ് അറസ്റ്റുണ്ടായതെങ്കിലും പോലീസ് വിവരം പുറത്തറിയാതിരിക്കാൻ ശ്രമിച്ചു. വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയതും അതിരഹസ്യമായിട്ടായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് വിവരം പുറത്തായത്. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.പി. ഐശ്വര്യ ഡോംഗ്രേ ആണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.  വിവരം പുറത്തുപോകാതിരിക്കാൻ പോലീസുകാർക്ക് എസ്.പി. നിർദേശം നൽകിയതായും സൂചനയുണ്ട്

കേസില്‍ മുകേഷ് എംഎൽഎയെ നേര​ത്തേ ചോദ്യം ചെയ്തിരുന്നു‌. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാതലത്തിൽ ഉയർന്നു വന്ന ലൈം​ഗികാരോപണങ്ങൾക്ക് പിന്നാലെ നിയമിച്ച പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. കേസിൽ എറണാകുളം സെഷൻസ് കോടതി മുകേഷിന് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
<br>
TAGS : JUSTICE HEMA COMMITTEE | MLA MUKESH
SUMMARY : The actress was molested; Actor Mukesh was arrested and released on bail

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *