റോഡിലെ കുഴി മറികടക്കാൻ ശ്രമിക്കവേ ട്രക്കിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

റോഡിലെ കുഴി മറികടക്കാൻ ശ്രമിക്കവേ ട്രക്കിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ റോഡിലെ കുഴി മറികടക്കാൻ ശ്രമിക്കവേ ട്രക്കിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. സർജാപുര റോഡിൽ തിങ്കളാഴ്ച രാത്രിയാണ് അപകടം. നാഗവാര സ്വദേശിനി മല്ലിക എന്ന ബേബിയാണ് (56) മരിച്ചത്. ഇവരുടെ ഭർത്താവ് മുനിരാജുവായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. ഇദ്ദേഹത്തിന് സാരമായ പരുക്കേറ്റിട്ടുണ്ട്.

സർജാപുര ഭാഗത്ത് തിങ്കളാഴ്ച പെയ്ത കനത്ത മഴയെ തുടർന്നാണ് റോഡിൽ കുഴി രൂപപ്പെട്ടത്. കുടുംബ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ദമ്പതികളെ മിനി ട്രക്ക് ഇടിക്കുകയായിരുന്നു. മുമ്പിലുണ്ടായിരുന്ന കുഴി മറികടക്കാൻ മുനിരാജു ശ്രമിക്കുന്നതിനിടെ ട്രക്ക് ഇവരെ ഇടിക്കുകയായിരുന്നു. റോഡിൽ കുഴികളില്ലായിരുന്നുവെങ്കിൽ യുവതി രക്ഷപ്പെടുമായിരുന്നുവെന്ന് സിറ്റി പോലീസ് പറഞ്ഞു.

ട്രക്ക് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സർജാപുരിൽ 40 മില്ലിമീറ്റർ മഴയാണ് തിങ്കളാഴ്ച രാത്രി രേഖപ്പെടുത്തിയത്. യെലഹങ്കയിലെ ചൗഡേശ്വരി വാർഡിൽ വൈകുന്നേരം 6.30 മുതൽ 150 മില്ലിമീറ്റർ മഴ പെയ്തതിരുന്നു. അടുത്ത രണ്ട് ദിവസത്തേക്ക് കൂടി നഗരത്തിൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.

TAGS: BENGALURU | ACCIDENT
SUMMARY: Woman dies on a potholed road in accident as 62mm rain batters Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *