ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു, പൊക്കിള്‍ കൊടി മുറിക്കുന്നത് യൂട്യൂബില്‍ കാണിച്ചു; യൂട്യൂബര്‍ക്കെതിരെ കേസ്

ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു, പൊക്കിള്‍ കൊടി മുറിക്കുന്നത് യൂട്യൂബില്‍ കാണിച്ചു; യൂട്യൂബര്‍ക്കെതിരെ കേസ്

ചെന്നൈ: ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ദൃശ്യങ്ങള്‍ യൂട്യൂബ് ചാനലില്‍ പോസ്റ്റിടുകയും ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസ്. ഇര്‍ഫാനെതിരെ നടപടി എടുക്കുമെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. തന്റെ യൂട്യൂബ് ചാനലില്‍ 45 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള തമിഴ്‌നാട്ടുകാരനായ ഇര്‍ഫാനാണ് മകളുടെ ജനനത്തിന്റെ വീഡിയോ പുറത്തുവിട്ടത്.

ജൂലൈയില്‍ പ്രസവത്തിനായി ഇര്‍ഫാന്റെ ഭാര്യ വീട്ടില്‍ നിന്ന് പുറപ്പെടുന്നത് മുതല്‍ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ കുഞ്ഞു ജനിക്കുന്നത് വരെയുള്ള സംഭവങ്ങള്‍ 16 മിനിട്ടുള്ള വീഡിയോയില്‍ ഉണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഡിയോയില്‍ ഇര്‍ഫാന്‍ കുഞ്ഞിന്റെ പൊക്കിള്‍ കൊടി മുറിക്കുന്നതും കാണാം. ഡോക്ടര്‍മാരുടെ അനുവാദത്തോടെയാണ് ഇര്‍ഫാന്‍ പൊക്കിള്‍ കൊടി മുറിക്കുന്നത്.

ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ തമിഴ്‌നാട് ആരോഗ്യവകുപ്പ് ആശുപത്രി അധികൃതരോട് വിവരങ്ങള്‍ തേടി. സംഭവത്തില്‍ ആശുപത്രിക്കും ഓപ്പറേഷന്‍ തിയേറ്ററില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ക്കും എതിരെ നടപടി ഉണ്ടാകുമെന്ന് മെഡിക്കല്‍ ആന്റ് റൂറല്‍ ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടര്‍ ഡോ. ജെ രാജമൂര്‍ത്തി പറഞ്ഞു. ഇര്‍ഫാനും ആരോഗ്യവകുപ്പ് നോട്ടീസ് അയക്കും. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തി യൂട്യൂബിലൂടെ പരസ്യമാക്കിയതില്‍ ഇര്‍ഫാന്‍ നേരത്തെ വിവാദത്തിലായിരുന്നു.

TAGS : CHENNAI | YOUTUBER | CASE
SUMMARY : Wife’s birth filmed, umbilical cord cutting shown on YouTube; Case against YouTuber

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *