പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും; എ കെ ഷാനിബ്

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും; എ കെ ഷാനിബ്

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പാർട്ടി വിട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ്. താൻ മത്സരിച്ചാല്‍ ബിജെപിക്ക് ഗുണകരമോ എന്ന് ചർച്ച ചെയ്തു. ബിജെപിക്കകത്തു അസ്വാരസ്യം ഉണ്ടെന്നു മനസിലായി. ഈ സാഹചര്യത്തിലാണ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതെന്ന് ഷാനിബ് വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും ഷാനിബ് കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചു. ആളുകള്‍ നിലപാട് പറയുമ്പോൾ അവരെ പുറത്താക്കുന്നതാണു കോണ്‍ഗ്രസ് സമീപനം. പാർട്ടി പ്രവർത്തകരുടെ വാക്ക് കേള്‍ക്കാൻ തയ്യാറാകാത്ത ആളാണ് സതീശൻ. സതീശനു ധാർഷ്ട്യമാണ്. മുഖ്യമന്ത്രി ആകാൻ എല്ലാവരെയും ചവിട്ടി മെതിച്ചു സതീശൻ മുന്നോട്ട് പോകുന്നുവെന്നും ഷാനിബ് പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ് സ്‌പെഷ്യലിസ്റ്റ് ആയ സതീശൻറെ തന്ത്രങ്ങള്‍ പാലക്കാട് പാളും എന്ന് മുന്നറിയിപ്പ് നല്‍കുന്നു. പാർട്ടിക്കകത്തെ കുറെ പുഴുക്കള്‍ക്കും പ്രാണികള്‍ക്കും വേണ്ടിയാണു തൻറെ പോരാട്ടമെന്നും ഷാനിബ് പറഞ്ഞു. പാലക്കാട് ഒരു സമുദായത്തില്‍പ്പെട്ട നേതാക്കളെ കോണ്‍ഗ്രസ് പൂർണമായും തഴയുകയാണ്. ആ സമുദായത്തില്‍ നിന്ന് താൻ മാത്രം മതി നേതാവെന്നാണ് ഷാഫി പറമ്പിലിന്റെ നിലപാട്. എതിർ നിലപാട് പറഞ്ഞാല്‍ ഫാൻസ് അസോസിയേഷൻകാരെക്കൊണ്ട് അപമാനിക്കും.

ഷാഫിക്കുവേണ്ടി യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് രീതി തന്നെ മാറ്റി. ഉമ്മൻ ചാണ്ടി അസുഖ ബാധിതനായതോടെയാണ് ഷാഫി പറമ്പിൽ കൂടുതല്‍ തലപൊക്കിയത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഉമ്മൻ ചാണ്ടി ഷാഫി പറമ്പിലിനെ അറിയിച്ചു. ഷാഫി അത് അട്ടിമറിച്ച്‌ വിഡി സതീശനൊപ്പം നിന്നുവെന്നും ഷാനിബ് പറഞ്ഞു.

TAGS : PALAKKAD | BY ELECTION | SHANIB
SUMMARY : Will contest as independent candidate in Palakkad by-election; AK Shanib

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *