നമ്മ മെട്രോ യെല്ലോ ലൈനിൽ ഓഗസ്റ്റോടെ ആദ്യ ട്രെയിൻ എത്തും

നമ്മ മെട്രോ യെല്ലോ ലൈനിൽ ഓഗസ്റ്റോടെ ആദ്യ ട്രെയിൻ എത്തും

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പണിപൂർത്തിയായ യെല്ലോ ലൈനിലേക്കുള്ള ആദ്യ ട്രെയിൻ ഈ വർഷം ഓഗസ്റ്റിൽ എത്തുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള ടൈറ്റഗഡ് റെയിൽവേ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് ട്രെയിൻ നിർമിക്കുന്നത്.

ട്രെയിനിൻ്റെ ആദ്യ ആറ് കോച്ചിൻ്റെ നിർമാണം വൈകാതെ ആരംഭിക്കുമെന്ന് ബിഎംആർസിഎൽ അധികൃതർ പറഞ്ഞു. ഈ വർഷം ഓഗസ്റ്റിനും അടുത്ത വർഷം ഫെബ്രുവരിക്കും ഇടയിൽ 14 കോച്ചുകളുള്ള ട്രെയിനുകൾ ടിആർഎസ്എൽ ബിഎംആർസിഎല്ലിന് കൈമാറും.

ചൈന റെയിൽവേ റോളിങ് സ്റ്റോക്ക് കോർപറേഷനിൽ (സിആർആർസി) നിന്നാണ് ട്രെയിൻ കാർ ബോഡി ഷെല്ലുകൾ ടിആർഎസ്എൽ വാങ്ങുന്നത്. കഴിഞ്ഞ വർഷം രണ്ട് ട്രെയിൻ കാർ ബോഡി ഷെല്ലുകൾ ടിആർഎസ്എൽ സിആർആർസിയിൽ നിന്ന് വാങ്ങിയിരുന്നു. കൊൽക്കത്തയിലെ ഉത്തർപാരയിലുള്ള കേന്ദ്രത്തിലാണ് ട്രെയിൻ നിർമാണം നടക്കുക. ആദ്യ ട്രെയിൻ ഓഗസ്റ്റിലും രണ്ടാമത്തെ ട്രെയിൻ സെപ്റ്റംബറിലും ലഭ്യമാകുമെന്ന് ബിഎംആർസിഎൽ വ്യക്തമാക്കി.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *