കനത്ത മഴ; രാജാജിനഗറിൽ നടുറോഡിൽ കുഴി രൂപപ്പെട്ടു

കനത്ത മഴ; രാജാജിനഗറിൽ നടുറോഡിൽ കുഴി രൂപപ്പെട്ടു

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയെ തുടർന്ന് രാജാജിനഗറിൽ നടുറോഡിൽ കുഴി രൂപപ്പെട്ടു. രാജാജിനഗറിലെ ബാഷ്യം സർക്കിളിലാണ് കുഴി പ്രത്യക്ഷപ്പെട്ടത്. റോഡ് പെട്ടെന്ന് കുഴിഞ്ഞു താഴേക്കു പോയത് ചന യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. മുൻകരുതൽ നടപടിയെന്ന നിലയിൽ പ്രദേശത്ത് പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

റോഡിന് നടുവിൽ മൂന്നടി വീതിയും അഞ്ച് അടി താഴ്ചയുമുള്ള കുഴിയാണ് രൂപപ്പെട്ടത്. റോഡിൻ്റെ ഉപരിതലത്തിനടിയിലെ മണ്ണ് ദുർബലമായതാണ് ഇതിന് കാരണമെന്ന് പോലീസ് പറഞ്ഞു. മഴ തുടരുന്ന സാഹചര്യത്തിൽ കുഴി നികത്തുന്നത് വെല്ലുവിളിയാണെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുവഴിയുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് സിറ്റി ട്രാഫിക് പോലീസ് നിർദേശം നൽകിയിട്ടുണ്ട്.

TAGS: BENGALURU | ROAD
SUMMARY: Sink hole appears at Bashyam Circle in Rajajinagar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *