കല്ലടിക്കോട് വാഹനാപകടം, കാർ അമിതവേഗതയിൽ, മരിച്ചവരിൽ 3 പേർ ഉറ്റസുഹൃത്തുക്കൾ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കല്ലടിക്കോട് വാഹനാപകടം, കാർ അമിതവേഗതയിൽ, മരിച്ചവരിൽ 3 പേർ ഉറ്റസുഹൃത്തുക്കൾ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്‌ : കല്ലടിക്കോട് വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കാർ അമിതവേഗത്തിൽ ലോറിയിൽ ഇടിക്കുന്നതാണ് ദൃശ്യങ്ങൾ. ഇന്നലെ രാത്രി 10.38 ഓടുകൂടിയാണ് അപകടം സംഭവിക്കുന്നത്. ലോറിയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ അഞ്ചു പേരാണ് മരിച്ചത്. മരിച്ചവർ സുഹൃത്തുക്കളായിരുന്നു. കോങ്ങാട് സ്വദേശികളായ വിജേഷ്(35), വിഷ്ണു(28), മുഹമ്മദ് അഫ്‌സൽ(17), വീണ്ടപ്പാറ സ്വദേശി രമേശ്(31), മഹേഷ്‌ തച്ചമ്പാറ എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ കൂടിയായ വിജേഷിനൊപ്പം എല്ലാ സമയത്തും വിഷ്ണുവും രമേശുമുണ്ടാകും. രാത്രി പത്തുവരെ ഇവരിൽ 3 പേരെയും കോങ്ങാട് ടൗണിൽ ഒരുമിച്ചു കണ്ടിരുന്നെന്നു നാട്ടുകാർ പറയുന്നു.

പാലക്കാട് നിന്ന് കോങ്ങാട് ഭാ​ഗത്തേക്ക് വരികയായിരുന്നു കാർ. കാർ പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. വടകക്കെടുത്ത കാറാണ് അപകടത്തിൽപ്പെട്ടതെന്നും കാർ അമിതവേഗത്തിലായിരുന്നുവെന്നും  കല്ലടിക്കോട് എസ്എച്ച്ഒ എം ഷഹീർ പറഞ്ഞു.

നാല് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരുടെ പോസ്റ്റ്മോർട്ടം പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ നടക്കും. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട കാർ അമിതവേഗത്തിൽ ആയിരുന്നെന്നു പോലീസ്. കാറിൽനിന്നു മദ്യക്കുപ്പി കണ്ടെത്തിയെന്നും യാത്രക്കാർ മദ്യപിച്ചിരുന്നോ എന്നു പരിശോധിക്കുമെന്നും കല്ലടിക്കോട് പോലീസ് പറഞ്ഞു.
<BR>
TAGS : PALAKKAD | ACCIDENT
SUMMARY : Kalladikode car accident, car over speeding, 3 dead are best friends; CCTV footage is out

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *