നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന സംഭവം; മരണസംഖ്യ അഞ്ചായി

നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന സംഭവം; മരണസംഖ്യ അഞ്ചായി

ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന സംഭവത്തിൽ മരണസംഖ്യ അഞ്ചായി ഉയർരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടാകാമെന്നാണ് വിലയിരുത്തലുകൾ. ഡോഗ് സ്ക്വാഡ് ഉൾപ്പെടെയെത്തി തിരച്ചിൽ തുടരുകയാണ്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അപകടസ്ഥലം സന്ദർശിച്ചു.

അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവരിൽ നാല് പേരെ നോർത്ത് ആശുപത്രിയിലും മറ്റ് അഞ്ച് പേരെ നഗരത്തിലെ ഹോസ്മത് ആശുപത്രിയിലും പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. അഗ്നിശമനസേനയുടെയും അത്യാഹിത വിഭാഗത്തിൻ്റെയും രണ്ട് രക്ഷാ വാനുകൾ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. മറ്റ് ഏജൻസികളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച് നടത്തുന്നുണ്ടെന്ന് സിറ്റി പോലീസ് പറഞ്ഞു.

TAGS: BENGALURU | ACCIDENT
SUMMARY: Death toll In bengaluru building collapse raise to five

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *