ജയാ ഷെട്ടി കൊലപതകം: ഛോട്ടാ രാജന് ജാമ്യം

ജയാ ഷെട്ടി കൊലപതകം: ഛോട്ടാ രാജന് ജാമ്യം

മുംബൈ: ഹോട്ടല്‍ വ്യവസായി ജയ ഷെട്ടിയെ കൊലപ്പെടുത്തിയ കേസില്‍ അധോലോക നായകൻ ഛോട്ടാ രാജന് ജാമ്യം അനുവദിച്ച്‌ ബോംബെ ഹൈക്കോടതി. എങ്കിലും മറ്റു കേസുകളുള്ളതിനാല്‍ ഛോട്ടാരാജന് ജയിലില്‍ തുടരേണ്ടി വരും. ജസ്റ്റിസ് രേവതി മൊഹിതെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ജാമ്യം അനുവദിച്ചത്.

ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടിവയ്ക്കണം. ജാമ്യം ലഭിച്ചെങ്കിലും മറ്റ് കേസുകളില്‍ പ്രതിയായതിനാല്‍ പുറത്തിറങ്ങാനാകില്ല. 2015ല്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ അറസ്റ്റിലായതിന് ശേഷം കനത്ത സുരക്ഷയില്‍ തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു 61കാരനായ രാജന്‍.

കൊലപാതകവും പണംതട്ടലും ഉള്‍പ്പെടെ 70 ഓളം ക്രിമിനല്‍ കേസുകളാണ് ഛോട്ടാരാജനെതിരെയുള്ളത്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിൻ്റെ ഒരുകാലത്തെ വലംകൈയായിരുന്നു ഛോട്ടാ രാജൻ.

TAGS : CHHOTA RAJAN | BAIL
SUMMARY : Jaya Shetty murder case: Chhota Rajan gets bail

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *