ബിജെപി നേതാവ് സി. പി. യോഗേശ്വർ കോൺഗ്രസിൽ ചേർന്നു

ബിജെപി നേതാവ് സി. പി. യോഗേശ്വർ കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു: ബിജെപി നേതാവ് സി.പി യോഗേശ്വർ കോൺഗ്രസിൽ ചേർന്നു. കെപിസിസി അധ്യക്ഷനും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ യോഗേശ്വർ പാർട്ടിയിൽ അംഗത്വം എടുത്തു. പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിൽ പാർട്ടി പതാകയും ഷാളും ശിവകുമാർ യോഗേശ്വറിന് സമ്മാനിച്ചു. കോൺഗ്രസ് എംഎൽഎമാരും ബെംഗളൂരു റൂറൽ മുൻ എംപി ഡി.കെ സുരേഷും ചടങ്ങിൽ പങ്കെടുത്തു.

ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ യോഗേശ്വറിനെ ജെഡിഎസ് സ്ഥാനാർഥിയാക്കുന്നത് പരിഗണിക്കാൻ ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ തന്നോട് ആവശ്യപ്പെട്ടതായി എച്ച്.ഡി കുമാരസ്വാമി പാർട്ടി പ്രവർത്തകരോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് യോഗേശ്വറിന്റെ കൂടുമാറ്റം. മുൻ മന്ത്രിയായ യോഗേശ്വറിനെ 2020 ജൂലൈയിൽ ബിജെപി എംഎൽസിയായി നാമനിർദേശം ചെയ്തിരുന്നു. ഉപതിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചതോടെയാണ് യോഗേശ്വർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബെംഗളൂരു റൂറലിൽ എൻഡിഎ സ്ഥാനാർഥിയായിരുന്ന മഞ്ജുനാഥിനെ വിജയിപ്പിക്കുന്നതിൽ നിർണായ പങ്കുവഹിച്ച വ്യക്തിയാണ് യോഗേശ്വർ. ഡി.കെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷിനെയാണ് മഞ്ജുനാഥ് പരാജയപ്പെടുത്തിയത്.

TAGS: KARNATAKA | CONGRESS
SUMMARY: BJP Leader CP Yogeshwar joins congress

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *