നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന സംഭവം; മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന സംഭവം; മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്. ഹെന്നൂർ ബാബുസപാളയത്തിന് സമീപം ചൊവ്വാഴ്ചയാണ് നിർമാണത്തിലിരിക്കുന്ന ആറു നില കെട്ടിടം തകർന്നു വീണത്.

ഇതുവരെ എട്ട് പേരാണ് സംഭവത്തിൽ മരിച്ചത്. അഞ്ച് മൃതദേഹങ്ങൾ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്. ഹർമൻ (26), ത്രിപാൽ (35), മുഹമ്മദ് സാഹിൽ (19), സത്യരാജു (25), ശങ്കർ, ജഗദേവി (45), റഷീദ് (28), നാഗരാജു (25), രമേഷ് കുമാർ (28) എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ ബെംഗളൂരു നോർത്ത് ആശുപത്രിയിലും ഹോസ്‌മാറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ കെട്ടിട ഉടമ, കരാറുകാരൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

TAGS: BENGALURU | DEATH
SUMMARY:PM Modi announces ex-gratia of Rs 2 lakh to kin of each deceased in Bengaluru building collapse incident

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *