ലൈംഗികാധിക്ഷേപ പരാമര്‍ശം: ഹരിഹരനെതിരെ കേസെടുത്തു

ലൈംഗികാധിക്ഷേപ പരാമര്‍ശം: ഹരിഹരനെതിരെ കേസെടുത്തു

കോഴിക്കോട്: ആർ എം പി കേന്ദ്ര കമ്മിറ്റി അംഗം കെ എസ് ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പോലീസ് കേസെടുത്തു. മഹിളാ അസോസിയേഷൻ നൽകിയ പരാതിയിലാണ് വടകര പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, സമൂഹത്തിൽ ലഹളയുണ്ടാക്കാൻ ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. അതേസമയം കേസിനെ നിയമപരമായി നേരിടുമെന്ന് ഹരിഹരൻ പറഞ്ഞു.

ഹരിഹരനെതിരെ ഡി.വൈഎഫ്ഐ ഡി.ജി പി ക്കും വടകര റൂറൽ എസ്പിക്കും പരാതി നൽകിയിട്ടുണ്ട്. ഇതിലും കേസെടുക്കാൻ സാധ്യതയുണ്ട്. അതേ സമയം ഹരിഹരന്റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം തുടരുകയാണ്.

വെള്ളിയാഴ്ച വടകരയില്‍ യു.ഡി.എഫും ആര്‍.എം.പിയും സംഘടിപ്പിച്ച വര്‍ഗീയതയ്‍ക്കെതിരെയെന്ന കാംപയിനിലാണ് കെ.എസ് ഹരിഹരന്‍ വിവാദ പരാമര്‍ശം നടത്തിയത്. സംഭവത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍, ആര്‍.എം.പി നേതാവ് കെ.കെ രമ തുടങ്ങിയ നേതാക്കളെല്ലാം തള്ളിപ്പറഞ്ഞിരുന്നു. ഹരിഹരന്‍ പരാമര്‍ശം പിന്‍വലിച്ചു മാപ്പുപറയുകയും ചെയ്തിരുന്നു.

അതിനിടെ, ഹരിഹരന്റെ വീടിനുനേരെ ആക്രമണവും നടന്നു. തേഞ്ഞിപ്പലം ഒലിപ്രംകടവിലെ വീടിനുനേരെയാണ് ഇന്നലെ രാത്രി ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടുപേർ സ്ഫോടക വസ്തു എറിയുകയായിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *