മലയാളി നഴ്‌സിങ് വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു

മലയാളി നഴ്‌സിങ് വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു

ബെംഗളൂരു : ബെംഗളൂരു നെലമംഗലയിൽ ബൈക്കപകടത്തിൽ മലയാളി നഴ്‌സിങ് വിദ്യാർഥി മരിച്ചു. സപ്തഗിരി കോളേജിലെ രണ്ടാംവർഷ നഴ്‌സിങ് വിദ്യാർഥിയും ചങ്ങനാശ്ശേരി മാമൂട് സ്വദേശി പുത്തൻപറമ്പിൽ ലിജോയ് ജോസഫിന്റെ മകനുമായ ആൽബി ജോസഫാണ് (20)മരിച്ചത്. ഞായറാഴ്ച രാവിലെ ബെംഗളൂരു -തുമകൂരു ഹൈവേയിലായിരുന്നു അപകടം. ലോറിയുടെ പിന്നിൽ ബൈക്കിടിച്ചതാണെന്നാണ് വിവരം.

മൃതദേഹം കേരളസമാജം നെലമംഗല, മലയാളം മിഷൻ ഹെൽപ്പ്‌ ഡെസ്‌ക്, ഹാർട്ട് ബീറ്റ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സഹായത്തോടെ പോസ്റ്റ്‌മോർട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. അമ്മ: ജിഷ ലിജോയ്. സഹോദരി: അലീന ട്രീസ ജോസഫ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *