ലിഫ്റ്റ് നിർമാണത്തിനായി എടുത്ത കുഴിയിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു

ലിഫ്റ്റ് നിർമാണത്തിനായി എടുത്ത കുഴിയിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി തുറന്ന കുഴിയിൽ (ഷാഫ്റ്റ്) വീണ് അഞ്ച് വയസുകാരൻ മരിച്ചു. കാടുഗോഡിയിൽ വ്യാഴാഴ്ചയാണ് സംഭവം.

കെട്ടിടത്തിന് സമീപം സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയായിരുന്ന സുഹാസ് ഗോവാദ് രാവിലെ ഒമ്പത് മണിയോടെയാണ് കുഴിയിൽ വീണത്. ഉടൻ തന്നെ നാട്ടുകാർ കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നഗരത്തിൽ തുടർച്ചയായി മഴ പെയ്യുന്നതിനാൽ കുഴിയിൽ ചെളിവെള്ളം നിറഞ്ഞിരുന്നു. ഇതിൽ വീണതോടെ കുട്ടി മുങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ

കെട്ടിടത്തിൻ്റെ ഉടമ സുനിലിനെതിരെ പോലീസ് കേസെടുത്തു. കുഴിക്കുചുറ്റും സുരക്ഷാസംവിധാനങ്ങൾ പാലിക്കുന്നതിൽ ഉടമ അനാസ്ഥ കാട്ടിയതായി പോലീസ് പറഞ്ഞു. മുൻകരുതൽ നടപടികൾ നേരത്തെ എടുത്തിരുന്നെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

TAGS: BENGALURU | DEATH
SUMMARY: Five-year-old drowns after falling into pit of under-construction building

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *