ഐഎഫ്എഫ്‌ഐ: ഇന്ത്യൻ പനോരമ ഉദ്ഘാടന ചിത്രം ‘സ്വതന്ത്ര വീർ സവർക്കർ’

ഐഎഫ്എഫ്‌ഐ: ഇന്ത്യൻ പനോരമ ഉദ്ഘാടന ചിത്രം ‘സ്വതന്ത്ര വീർ സവർക്കർ’

പനജി: 55ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ പ്രദര്‍ശിപ്പിക്കും. രണ്‍ദീപ് ഹൂഡയാണ് ചിത്രത്തിന്റെ സംവിധായകന്‍. വി.ഡി സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബോളിവുഡ് ചിത്രമാണ് ‘സ്വതന്ത്ര വീർ സവർക്കർ’. രൺദീപ് ഹൂഡ തന്നെയാണ് ചിത്രത്തിൽ സവർക്കറുടെ വേഷം ചെയ്തിരിക്കുന്നത്. സവർക്കറുടെ 138-ാം ജന്മവാർഷിക ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം. മഹേഷ് മഞ്ജരേക്കറും റിഷി വിമാനിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.

262 ചിത്രങ്ങളുടെ പട്ടികയിൽനിന്ന് തിരഞ്ഞെടുത്ത 20 നോൺ ഫീച്ചർ ചലച്ചിത്രങ്ങളും ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കും. നിരവധി മലയാള ചിത്രങ്ങളും ഫെസ്റ്റിവെല്ലില്‍ ഇടംപിടിച്ചിട്ടുണ്ട്. ആടുജീവിതം, ലെവല്‍ക്രോസ്, ഭ്രമയുഗം തുടങ്ങിയവ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കും. മുഖ്യധാരാ ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‌സ് പ്രദര്‍ശിപ്പിക്കും.

ജിഗര്‍ത്തണ്ട, ഡബിള്‍ എക്‌സ് എന്നീ തമിഴ് ചിത്രങ്ങളും പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പനോരമയിലെ നോണ്‍ ഫീച്ചര്‍വിഭാഗത്തില്‍ ഉദ്ഘാടന ചിത്രം ഗര്‍ ജൈസ കുച്ച് ആണ്. ഹര്‍ഷ് സംഗാനിയാണ് ചിത്രത്തിന്റെ സംവിധായകന്‍. നവംബര്‍ 20 മുതല്‍ 28വരെയാണ് ഗോവന്‍ ചലച്ചിത്രോത്സവം.
<BR>
TAGS : IFFI-2024 | SWATANTRYA VEER SAVARKAR
SUMMARY : IFFI: Indian Panorama Inaugural Film ‘Swatantra Veer Savarkar’

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *