ഒ വി വിജയൻ സാഹിത്യപുരസ്കാരം കുഴൂർ വിത്സന്

ഒ വി വിജയൻ സാഹിത്യപുരസ്കാരം കുഴൂർ വിത്സന്

കൊച്ചി: പതിനൊന്നാമത് ഒ വി വിജയൻ സാഹിത്യപുരസ്കാരം യുഎഇ മുൻ പ്രവാസിയായ കവി കുഴൂർ വിത്സന്. ലോഗോസ് ബുക്സ് 2020-ൽ പ്രസിദ്ധീകരിച്ച ‘ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ” എന്ന കവിതാ സമാഹാരമാണ് അവാർഡിനു അർഹമായത്. 50,001/- രൂപയും കീർത്തി പത്രവും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും ഉൾപ്പെട്ട അവാർഡ് നവംബർ 3ന് ഹൈദരാബാദിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഹൈദരാബാദ് കേന്ദ്രമായുള്ള നവീന കലാസാംസ്ക്കാരിക കേന്ദ്രമായ എൻഎസ്കെകെയാണ് അവാർഡ് സമ്മാനിക്കുന്നത്.

ഡോ. ആസാദ്, എസ് ജോസഫ്, വി കെ സുബൈദ എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണ് 17 കവിതാ പുസ്തകങ്ങളിൽ നിന്ന് ‘ഇന്ന് ഞാൻ നാളെനീയാൻ്റപ്പൻ’ എന്ന കവിതാ പുസ്തകം തിരഞ്ഞെടുത്തത്. വിവിധ ഭാഷകളിലായി ഇരുപത് കവിതാ സമാഹാരങ്ങളുടെ കർത്താവാണ് കുഴൂർ വിത്സൻ. എൻ എം വിയോത്ത് സ്മാരക അവാർഡ്, അറേബ്യൻ സാഹിത്യ പുരസ്ക്കാരം, സംസ്ഥാന സർക്കാർ ലിറ്ററേച്ചർ യൂത്ത് ഐക്കൺ അവാർഡ് , ജിനേഷ് മടപ്പള്ളി കവിതാ പുരസ്കാരം എന്നിവയ്ക്ക് കുഴൂർ വിത്സൻ അർഹനായിട്ടുണ്ട്. സാറാ ജോസഫ്, സക്കറിയ, വിജയലക്ഷ്മി, ബി രാജീവൻ, ഉഷാകുമാരി, ചന്ദ്രമതി, ലോപ ആർ, സി എസ് മീനാക്ഷി, കരുണാകരൻ, പി എഫ് മാത്യൂസ് എന്നിവരാണ് മുൻ വർഷങ്ങളിലെ അവാർഡ് ജേതാക്കൾ.
<BR>
TAGS : AWARD
SUMMARY : OV Vijayan Sahitya Puraskaram to Kuzhur Wilson

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *