ദീപാവലി; ബെംഗളൂരുവിൽ നിന്ന് കലബുർഗിയിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചു

ദീപാവലി; ബെംഗളൂരുവിൽ നിന്ന് കലബുർഗിയിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചു

ബെംഗളൂരു: ദീപാവലി പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കലബുർഗിയിലേക്ക് സ്പെഷ്യൽ സർവീസ് അനുവദിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ). ഒക്ടോബർ 31-ന് ബെംഗളൂരുവിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽ (എസ്എംവിടി) നിന്ന് രാത്രി 9.15 ന് പുറപ്പെട്ട് നവംബർ 1ന് രാവിലെ 7.40 ന് കലബുർഗിയിൽ എത്തിച്ചേരും. യെലഹങ്ക, ധർമ്മവാരം, അനന്തപുർ, ഗുന്തക്കൽ, അഡോണി, മന്ത്രാലയം റോഡ്, റായ്ച്ചൂർ, കൃഷ്ണ, യാദ്ഗിർ, ഷഹാബാദ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

മടക്കദിശയിൽ, കലബുർഗി-എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ എക്സ്പ്രസ് (ട്രെയിൻ നമ്പർ 06218) നവംബർ ഒന്നിന് രാവിലെ 9.35 ന് കലബുർഗിയിൽ നിന്ന് പുറപ്പെടും. അതേ ദിവസം രാത്രി 8ന് ബെംഗളൂരുവിൽ എത്തിച്ചേരും. യെലഹങ്ക, ധർമ്മവാരം, അനന്തപുർ, ഗുന്തക്കൽ, അഡോണി, മന്ത്രാലയം റോഡ്, റായ്ച്ചൂർ, കൃഷ്ണ, യാദ്ഗിർ, ഷഹാബാദ് എന്നിവിടങ്ങളിലാകും സ്റ്റോപ്പ്‌ അനുവദിക്കുക. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ ട്രെയിനുകൾ ഉടൻ അനുവദിക്കുമെന്ന് എസ്ഡബ്ല്യൂആർ അറിയിച്ചു.

TAGS: BENGALURU | TRAIN
SUMMARY: Special Diwali Express Train from Bengaluru to Kalaburagi announced by South Western Railway

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *