രേണുകസ്വാമി കൊലക്കേസ്; ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച് പവിത്ര ഗൗഡ

രേണുകസ്വാമി കൊലക്കേസ്; ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച് പവിത്ര ഗൗഡ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ ജാമ്യം തേടി കർണാടക ഹൈക്കോടതിയെ സമീപിച്ച് പവിത്ര ഗൗഡ. കേസിലെ ഒന്നാം പ്രതിയാണ് പവിത്ര. ഹർജി പരിഗണിച്ചു ജസ്റ്റിസ് എസ്.വിശ്വജിത്ത് ഷെട്ടിയുടെ അധ്യക്ഷനായ ബെഞ്ച് കൂടുതൽ വാദം കേൾക്കുന്നത് നവംബർ 7ലേക്ക് മാറ്റിവച്ചു. പവിത്ര ഗൗഡയുടെ ജാമ്യഹർജി ബെംഗളൂരുവിലെ പ്രത്യേക കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതേതുടർന്നാണ് പവിത്ര ഹൈക്കോടതിയിൽ ഹർജി നൽകിയത്.

കൂട്ടുപ്രതിയും നടനുമായ ദർശൻ തൊഗുദീപ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണിത്. ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ ജൂൺ 8ന് തലയ്ക്കടിച്ചു കൊലപ്പെടുത്തി കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളിയെന്ന കേസിലാണ് ഇരുവരും പിടിയിലായത്. സ്ത്രീയാണെന്ന പരിഗണനയിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നടിയും ദർശന്റെ സുഹൃത്തുമായ പവിത്ര ഗൗഡ നേരത്തെ പ്രത്യേക കോടതിയെ സമീപിച്ചത്.

അതേസമയം, കൃത്യം നടക്കുമ്പോൾ സംഭവസ്ഥലത്ത് പ്രതിയുടെ സാന്നിധ്യമുണ്ടെന്നതിന് രണ്ട് ദൃക്സാക്ഷികളുടെ മൊഴികളുണ്ടെന്ന് കോടതി പറഞ്ഞു. മാത്രമല്ല, പ്രതിയുടെ വസ്ത്രത്തിൽനിന്ന് ലഭിച്ച ഡി.എൻ.എ. സാംപിളുകളും കുറ്റകൃത്യം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പ്രതിക്കെതിരേയുള്ള തെളിവുകളാണെന്നും കോടതി വിലയിരുത്തി. മറ്റൊരു പ്രതിയായ അനുകുമാറിന്റെ ജാമ്യാപേക്ഷയിലും ഇതേകാര്യങ്ങൾ തന്നെയാണ് കോടതി നിരീക്ഷിച്ചത്. തുടർന്ന് ഇവരുടെ ജാമ്യഹർജി തള്ളുകയായിരുന്നു.

TAGS: BENGALURU | RENUKASWAMY MURDER
SUMMARY: Pavitra gowda seeks bail in highcourt on renukaswamy murder case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *