വയനാട്‌ ഉപതിരഞ്ഞെടുപ്പ്; വോട്ടര്‍മാര്‍ക്ക് പ്രിയങ്ക ഗാന്ധിയുടെ കത്ത്

വയനാട്‌ ഉപതിരഞ്ഞെടുപ്പ്; വോട്ടര്‍മാര്‍ക്ക് പ്രിയങ്ക ഗാന്ധിയുടെ കത്ത്

വയനാട്ടുകാർക്ക് കത്തയച്ച്‌ വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ ജനങ്ങളെ പാർലമെന്റില്‍ പ്രതിനിധീകരിക്കുന്നതില്‍ അഭിമാനമെന്ന് പ്രിയങ്ക ഗാന്ധി വയനാട്ടിലെ ജനങ്ങള്‍ക്കായി അയച്ച കത്തില്‍ പറഞ്ഞു. വികസനത്തിനായി നമുക്ക് ഒരുമിച്ച്‌ പ്രവർത്തിക്കാമെന്നും പ്രിയങ്ക കത്തില്‍ പറയുന്നുണ്ട്. ദുരന്തമുണ്ടായ ചൂരല്‍ മലയിലെയും മുണ്ടക്കൈയ്യിലെയും ജനങ്ങള്‍ അനുഭവിച്ച വേദന താൻ നേരില്‍ കണ്ടിരുന്നു.

കഷ്ടപ്പാടുകള്‍ക്കിടയിലും വയനാടിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നു. ദുരന്തത്തിൻ്റെ ഇരുളിലും, എനിക്ക് കാണാനായത് ഒരു സമൂഹമെന്ന നിലയിലുള്ള നിങ്ങളുടെ അപാരമായ ധൈര്യവും മനക്കരുത്തും ആയിരുന്നു. ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ശക്തിയോടെയാണ് നിങ്ങള്‍ ഒരുമിച്ച്‌ അണിനിരന്നത്. ഡോക്ടർമാർ, ജനപ്രതിനിധികള്‍, സന്നദ്ധപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, അധ്യാപകർ, നഴ്സുമാർ, വീട്ടമ്മമാർ തുടങ്ങി എല്ലാവരും പരസ്പരം സഹായിക്കാൻ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തു.

ആരും കുറ്റപ്പെടുത്തുകയോ ദേഷ്യപ്പെടുകയോ ചെയ്തില്ല. ആർക്കും അത്യാഗ്രഹമോ നിന്ദ്യമായ പെരുമാറ്റമോ ഇല്ല. അതിശക്തമായ ഒരു ദുരന്തത്തിൻ്റെ നിസ്സഹായാവസ്ഥയിലും നിങ്ങള്‍ സഹകരിച്ച്‌ പരസ്പരം സാന്ത്വനപ്പെടുത്തി. മാനവികതയുടെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് ഉയരുകയായിരുന്നു. നിങ്ങളുടെ ധീരമായ പ്രവർത്തി എന്നെ ആഴത്തില്‍ സ്പർശിച്ചുവെന്നും പ്രിയങ്ക കുറിച്ചു.

കർഷകരും ആദിവാസികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ രാഹുല്‍ വിവരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കായി കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും. വയനാട്ടുകാർ തന്റെ സഹോദരന് സ്നേഹം നല്‍കി. ഭാവി ശോഭനമാക്കാൻ ഒരുമിച്ച്‌ പ്രവർത്തിക്കാമെന്നും പ്രിയങ്ക ഗാന്ധി കത്തില്‍ പറയുന്നു.

TAGS : WAYANAD | PRIYANKA GANDHI
SUMMARY : Wayanad by-election; Priyanka Gandhi’s letter to voters

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *