പ്രണബ് ജ്യോതിനാഥ് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി‌ ചുമതലയേറ്റു

പ്രണബ് ജ്യോതിനാഥ് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി‌ ചുമതലയേറ്റു

തിരുവനന്തപുരം: അനിശ്ചിതത്വത്തിനിടെ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതി നാഥ് ചുമതലയേറ്റു. ഉപതിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തിരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതിനാഥ് തുടര്‍ന്നേക്കും. നിലവില്‍ സ്പോർട്സ് അഫേഴ്സ് സെക്രട്ടറിയാണ് പ്രണബ് ജ്യോതി നാഥ്.

സഞ്ചയ് കൗള്‍ കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് പോയതിനാല്‍ ചീഫ് ഇലക്ഷൻ ഓഫീസർ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഈ ഒഴിവിലേക്കാണ് നിയമനം. കേന്ദ്ര ഡെപ്യൂട്ടേഷനുള്ള അപേക്ഷ പരിഗണിക്കാതെ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരെ നിയമിക്കുന്നതിനുള്ള പാനലില്‍ പ്രണബ് ജ്യോതിനാഥിന്‍റെ പേരു കൂടി ഉള്‍പ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.

സംസ്ഥാനം നല്‍കിയ പാനലില്‍ നിന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ചീഫ് ഇലക്ഷൻ ഓഫീസറെ തിരെഞ്ഞെടുത്തത്. അതേസമയം പ്രണബ് ജ്യോതി നാഥ് നല്‍കിയ ഡെപ്യൂട്ടേഷൻ അപേക്ഷ പരിഗണിച്ച കേന്ദ്ര സര്‍ക്കാര്‍ ഭുവനേശ്വര്‍ ആസ്ഥാനമായ നാഷണല്‍ അനുമിനിയം കമ്പനി ചീഫ് വിജിലൻസ് ഓഫീസര്‍ പദവിയിലും നിയമനം നല്‍കി.

സഞ്ചയ് കൗള്‍ കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് പോയതിനാല്‍ സംസ്ഥാനത്ത് ചീഫ് ഇലക്ഷൻ ഓഫീസർ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പ് കാലത്ത് ഒഴിഞ്ഞു കിടക്കുന്ന പദവി ഭരണപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയ സാഹചര്യത്തില്‍ പ്രണബ് ജ്യോതി നാഥ് തല്‍ക്കാലം തുടരട്ടെ എന്നാണ് തീരുമാനം. കേന്ദ്ര തസ്തികയില്‍ തിരിച്ചെത്താൻ സംസ്ഥാന സര്‍ക്കാര്‍ സാവകാശം ആവശ്യപ്പെടും.

TAGS : PRANAB JYOTINATH | ELECTION
SUMMARY : Pranab Jyotinath has taken charge as the Chief Electoral Officer of the state

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *