അച്ചൻകോവില്‍ നദിയുടെ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം

അച്ചൻകോവില്‍ നദിയുടെ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട: അച്ചൻകോവില്‍ നദിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ കരയിലുള്ളവർക്ക് ജാഗ്രതാ നിർദേശം. സംസ്ഥാന ജലസേചന വകുപ്പിന്‍റെ കല്ലേലി, കോന്നി ജിഡി സ്‌റ്റേഷനുകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അച്ചൻകോവില്‍ നദിക്കരയില്‍ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടത്.

യാതൊരു കാരണവശാലും നദിയില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും മുന്നറിയിപ്പിലുണ്ട്.

TAGS : RIVER | WARNING
SUMMARY : Achenkovil river water level rises; Warning

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *