സിനിമാ സ്‌റ്റൈലില്‍ മാസ് എന്‍ട്രിയുമായി വിജയ്; തമിഴക വെട്രി കഴകത്തിന്റെ സമ്മേളനത്തിന് തുടക്കമായി

സിനിമാ സ്‌റ്റൈലില്‍ മാസ് എന്‍ട്രിയുമായി വിജയ്; തമിഴക വെട്രി കഴകത്തിന്റെ സമ്മേളനത്തിന് തുടക്കമായി

തമിഴക രാഷ്ട്രീയത്തിലേക്ക് മാസ് എന്‍ട്രിയുമായി നടന്‍ വിജയ്. തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിലേക്ക് വിജയ് എത്തിച്ചേര്‍ന്നു. ആയിരക്കണക്കിന് ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യേകം സജ്ജീകരിച്ച നടപ്പാതയിലൂടെയാണ് വിജയ് വേദിയിലേക്ക് എത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട ദളപതിയെ കണ്ട സന്തോഷത്തില്‍ പ്രവർത്തകർ ഷാളുകള്‍ എറിഞ്ഞുകൊണ്ടാണ് സ്വീകരിച്ചത്.

സമൂഹ്യ നീതിയില്‍ ഊന്നിയ മതേതര സമൂഹമാണ് ലക്ഷ്യം. ഞാനും നീയും ഇല്ല നമ്മള്‍ എല്ലാവരും സമന്മമാരെന്നും അണികളെ അഭിസംബോധന ചെയ്ത് വിജയ് സംസാരിച്ചു. രാഷട്രീയത്തില്‍ ഗൗരവത്തോടെയും പുഞ്ചിരിയൊടെയും ഇടപെടും.രാഷ്ടീയത്തില്‍ കുട്ടിയാണെങ്കിലും തനിക്ക് ഭയമില്ലെന്നും വിജയ് പറഞ്ഞു.

എന്നെ വിശ്വസിക്കുന്നവര്‍ക്ക് നല്ലത് ചെയ്യണം എന്ന് വിചാരിച്ചാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. ഇറങ്ങിക്കഴിഞ്ഞു, ഇനി പിന്നോട്ടില്ലെന്നും താരം പറഞ്ഞു. ആരുടെയും വിശ്വാസത്തെയും എതിര്‍ക്കില്ല. പെരിയാര്‍, കാമരാജ്, അംബേദ്ക്കര്‍, അഞ്ജലെ അമ്മാള്‍, വേലു നാച്ചിയാര്‍ ഇവരൊക്കെയാണ് വഴികാട്ടികളെന്നും വിജയ് പറഞ്ഞു. തമിഴ്നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയില്‍ 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്താണ് സമ്മേളനം നടന്നത്. 55,000 സീറ്റുകളാണ് കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയിരിക്കുന്നത്.

TAGS : THAMIZHAGA VETRI KAZHAGAM | ACTOR VIJAY
SUMMARY : The meeting of Tamizhaka Vetri Kazhagam has started

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *