ആഡംബര ജീവിതം നയിക്കാൻ മോഷണം; കൊല്ലത്ത് ഇന്‍സ്റ്റഗ്രാം താരം പിടിയില്‍

ആഡംബര ജീവിതം നയിക്കാൻ മോഷണം; കൊല്ലത്ത് ഇന്‍സ്റ്റഗ്രാം താരം പിടിയില്‍

കൊല്ലം: ആഡംബര ജീവിതം നയിക്കാനായി സ്വർണം മോഷ്ടിച്ച ഇൻസ്റ്റ​ഗ്രാം താരം പിടിയിൽ. ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ഭർതൃസഹോദരിയുടേയും സുഹൃത്തിന്റേയും വീട്ടിൽ നിന്ന് 17 പവൻ സ്വർണമാണ് മുബീന മോഷ്ടിച്ചത്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ചിതറ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ സെപ്തംബറിലാണ് മുബീനയുടെ ഭര്‍തൃസഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷണം പോകുന്നത്. ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവന്‍ വീതമുള്ള രണ്ട് ചെയിന്‍, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകള്‍ എന്നിവയാണ് കാണാതായത്. ഒക്ടോബര്‍ പത്തിനാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോള്‍ മുബീന സെപ്റ്റംബര്‍ മുനീറയുടെ വീട്ടിലെത്തി മടങ്ങി പോകുന്നതായി കണ്ടു. അതിന് ശേഷം ഒക്ടോബര്‍ പത്ത് വരെ പുറത്തുള്ള മാറ്റാരും വീട്ടില്‍ വന്നില്ലെന്നും ദൃശ്യങ്ങളില്‍ നിന്ന് മനസിലായി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ മുബീനയുടെ സുഹൃത്ത് അമാനിയുടെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷണം പോയിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ഭര്‍ത്താവ് അടുത്തിടെയാണ് വിദേശത്ത് പോയത്. സാമ്പത്തികമായി അത്ര നല്ല നിലയില്‍ അല്ലാതിരുന്നിട്ടും മുബീന ആഡംബര ജീവിതമാണ് നടത്തുന്നതെന്ന് പോലീസ് കണ്ടെത്തി. മുബീനയുടെ കയ്യിലുണ്ടായിരുന്നത് ഒന്നര ലക്ഷം രൂപയുടെ ഫോണായിരുന്നു.തുടര്‍ന്ന് മുബീനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയതപ്പോഴാണ് കുറ്റം സമ്മതിച്ചത്.

ആഡംബര ജീവിതത്തിനായാണ് മോഷണം നടത്തിയതെന്നായിരുന്നു യുവതിയുടെ മൊഴി. മോഷ്ടിച്ച സ്വർണംവിറ്റ പണം കുറച്ച് സ്വർണാഭരണങ്ങളും പോലീസ് മുബീനയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനകൾക്ക് ശേഷം മുബീനയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുബീനയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം സ്വർണം വിറ്റ ജ്വല്ലറികളിൽ പോലീസ് തെളിവെടുപ്പ് നടത്തും.
<BR>
TAGS : THEFT | ARRESTED | INSTAGRAM STAR | KOLLAM
SUMMARY : stealing to live a life of luxury; Instagram star arrested in Kollam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *