ബെംഗളൂരു – കോളംബോ റൂട്ടിൽ പുതിയ വിമാന സർവീസുമായി ശ്രീലങ്കൻ എയർവേയ്സ്

ബെംഗളൂരു – കോളംബോ റൂട്ടിൽ പുതിയ വിമാന സർവീസുമായി ശ്രീലങ്കൻ എയർവേയ്സ്

ബെംഗളൂരു: ബെംഗളൂരു – കോളംബോ റൂട്ടിൽ പുതിയ വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ശ്രീലങ്കൻ എയർവേയ്സ്. ഒക്‌ടോബർ 31 മുതൽ ഇരു നഗരങ്ങൾക്കുമിടയിൽ പകൽ സമയങ്ങളിൽ വിമാന സർവീസ് ആരംഭിക്കും. ഇതോടെ ഇരു നഗരങ്ങൾക്കും ഇടയിലുള്ള മൊത്തം പ്രതിവാര വിമാന സർവീസുകൾ 10 ഫ്ലൈറ്റുകളായി വർധിക്കും. കൂടുതൽ ആളുകൾക്ക് ഇതുവഴി ഭേദപ്പെട്ട നിരക്കിൽ ശ്രീലങ്കയിലേക്കുള്ള യാത്രകൾ സാധ്യമാകും.

ഫ്ലൈറ്റ് യുഎൽ 1174 ബെംഗളൂരുവിൽ നിന്ന് കൊളംബോയിലേക്ക് എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും രാവിലെ 9.40 ന് പുറപ്പെട്ട് കൊളംബോയിൽ രാവിലെ 11.10ന് എത്തിച്ചേരും. തിരികെ ഫ്ലൈറ്റ് യുഎൽ 1173, കൊളംബോയിൽ നിന്ന് രാവിലെ 7.20 ന് പുറപ്പെട്ട് 8.40ന് ബെംഗളൂരുവിൽ എത്തിച്ചേരും. എല്ലാ വ്യാഴം, വെള്ളി ശനി ദിവസങ്ങളിലാണ് ഫ്ലൈറ്റ്. ഇത് കൂടാതെ നിലവിലുള്ള സർവീസുകൾ അതേ ക്രമത്തിൽ തുടരും.

TAGS: BENGALURU | SRILANKAN AIRWAYS
SUMMARY: Srilankan airways to start flight service from blr to Columbo

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *