ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്ന് പോലീസ്

ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്ന് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ ദമ്പതികളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. മരിച്ച പ്രിയയുടെ ശരീരത്തിൽ ബലംപ്രയോഗിച്ചതിന്റെ പാടുകൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നതിന് ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ നിഗമനം.

പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെൽവ്വരാജ്, പ്രിയ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെയാണ് കിടപ്പുമുറിക്കുള്ളിൽ കണ്ടെത്തിയത്. ഭർത്താവിനെ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. നേരത്തെ ഇരുവരും ആത്മഹത്യ ചെയ്തെന്നായിരുന്നു പുറത്തുവന്നാ റിപ്പോർട്ടുകൾ. എന്നാൽ, പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരിച്ച പ്രിയയുടെ കഴുത്തിൽ ബലംപ്രയോഗിച്ചതിന്റെ പാടുകൾ കണ്ടെത്തി.

ശെൽവരാജിന്റെ ശരീരത്തിൽ അസ്വഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. അതേസമയം സാമ്പത്തിക ബാധ്യതയടക്കം എല്ലാ കാര്യങ്ങളും വിശദമായി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. വീടുവച്ചതിലും മകളെ വിവാഹം കഴിച്ചയപ്പിച്ചതിലും സാമ്പത്തിക ബാധ്യത ഉണ്ടായതായി നാട്ടുകാർ പറഞ്ഞിരുന്നു.

മക്കളുടെ മൊഴിയും രേഖപ്പെടുത്തും. അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെ സംഭവത്തിൽ വ്യക്തതയുണ്ടാകുവെന്ന് നെയ്യാറ്റിൻകര പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ഇരുവരുടെയും സംസ്കാരം പാറശ്ശാല ശാന്തികവാടത്തിൽ നടന്നു.

TAGS: KERALA | COUPLE DEATH
SUMMARY: Police reveals more details on couple death case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *