ഏകദിന ക്രിക്കറ്റ് പരമ്പര; ഇന്ത്യയെ വീഴ്ത്തി ന്യൂസിലന്‍ഡ് വനിത ടീം

ഏകദിന ക്രിക്കറ്റ് പരമ്പര; ഇന്ത്യയെ വീഴ്ത്തി ന്യൂസിലന്‍ഡ് വനിത ടീം

അഹമ്മദാബാദ്: രണ്ടാം ക്രിക്കറ്റ്‌ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകളെ വീഴ്ത്തി പരമ്പരയില്‍ ഒപ്പമെത്തി ന്യൂസിലന്‍ഡ് വനിതകള്‍. രണ്ടാം മത്സരത്തില്‍ 76 റണ്‍സിന്റെ വിജയം കിവീസ് ടീം നേടി. ഇതോടെ മൂന്നാം പോരാട്ടം ഇരു ടീമുകള്‍ക്കും കിരീട സാധ്യത നല്‍കുന്നതാണ്. ആദ്യം ബാറ്റ് ചെയ്ത കിവി വനിതകള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ ഇന്ത്യ 47.1 ഓവറില്‍ 183 റണ്‍സില്‍ പുറത്തായി.

ബൗളിങിലും ഫീല്‍ഡിങിലും വെട്ടിത്തിളങ്ങിയ രാധ യാദവ് ഒമ്പതാം സ്ഥാനത്തിറങ്ങി ബാറ്റിങിലും തിളങ്ങി. ടീമിന്റെ ടോപ് സ്‌കോറര്‍ രാധയാണ്. താരം പൊരുതി നിന്നു 48 റണ്‍സെടുത്തു. പത്താമതായി എത്തിയ സൈമ ഠാക്കൂറും പിടിച്ചു നിന്നു ജയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല.

ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികം ക്രീസില്‍ നില്‍ക്കാന്‍ സാധിച്ചില്ല. ഹര്‍മന്‍പ്രീത് കൗര്‍ (24), ജെമി റോഡ്രിഗസ് (17), തേജല്‍ ഹസബ്‌നിസ്, ദീപ്തി ശര്‍മ (15 വീതം) എന്നിവര്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധികം പോയില്ല. ന്യൂസിലന്‍ഡിനായി ലിയ തഹുഹു, സോഫി ഡിവൈന്‍ എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ നേടി. ജെസ് കെര്‍, ഈഡന്‍ കാര്‍സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി ഇന്ത്യന്‍ തകര്‍ച്ച പൂര്‍ണമാക്കി.

ഇന്ത്യക്കായി രാധാ യാദവ് ബൗളിങില്‍ തിളങ്ങി. താരം 4 വിക്കറ്റുകള്‍ സ്വന്തമാക്കി. രണ്ട് സൂപ്പര്‍ ക്യാച്ചുകളുമായി താരം ഫീല്‍ഡിങിലും തിളങ്ങി. ദീപ്തി ശര്‍മ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. സൈമ ഠാക്കൂര്‍, പ്രിയ മിശ്ര എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

TAGS: SPORTS | CRICKET
SUMMARY: Indian women team looses to Newzealand in One day Test cricket series

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *