നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം; പാർക്ക് ചെയ്തിരുന്ന 12 ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു

നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം; പാർക്ക് ചെയ്തിരുന്ന 12 ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു

ബെംഗളൂരു: നിർമാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ പാർക്ക് ചെയ്തിരുന്ന 12 ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. വെസ്റ്റ് ബെംഗളൂരുവിലെ ജ്ഞാനഭാരതിക്ക് സമീപം ഞായറാഴ്ചയാണ് സംഭവം. ഉള്ളാൽ മെയിൻ റോഡിന് സമീപമുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്.

ഒരു ബജാജ് പൾസർ ബൈക്ക്, 11 ഇലക്ട്രിക് സ്കൂട്ടറുകൾ എന്നിവ പൂർണമായും കത്തിനശിച്ചു. മൂന്നോളം വാഹനങ്ങൾക്ക് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് അഗ്നിശമനസേന അറിയിച്ചു. ആളപായമൊന്നും ഉണ്ടായിട്ടില്ല. സംഭവത്തിൽ ജ്ഞാനഭാരതി പോലീസ് കേസെടുത്തു.

TAGS: BENGALURU | FIRE
SUMMARY: Almost 12 parked vehicles gutted into fire

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *