ബെംഗളൂരുവിൽ വായുമലിനീകരണം വർധിക്കുന്നതായി റിപ്പോർട്ട്

ബെംഗളൂരുവിൽ വായുമലിനീകരണം വർധിക്കുന്നതായി റിപ്പോർട്ട്

ബെംഗളൂരു: ബെംഗളൂരുവിൽ വായുമലിനീകരണം വർധിക്കുന്നതായി റിപ്പോർട്ട്. നഗരത്തില്‍ വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതാണ് വലിയ തോതില്‍ അന്തരീക്ഷ മലിനീകരണത്തിന് കാരണമായിരിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നഗരപരിധിയിലെ അന്തരീക്ഷ മാലിന്യത്തില്‍ 48 ശതമാനവും വാഹനങ്ങള്‍ പുറത്തുവിടുന്ന പുകയില്‍നിന്നാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ബെംഗളൂരു റൂറല്‍ ജില്ലയില്‍ ഇത് 39 ശതമാനമാണ്. അന്തരീക്ഷത്തിലേക്ക് മാലിന്യം തള്ളുന്നതില്‍ ലോറികളും മറ്റ് ചരക്കുവാഹനങ്ങളുമാണ് മുന്‍പിലെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടി. മരങ്ങളും കല്‍ക്കരിയും കത്തിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായശാലകളാണ് മാലിന്യകാരികളില്‍ വാഹനങ്ങള്‍ക്ക് തൊട്ടുപിന്നില്‍.

അന്തരീക്ഷമലിനീകരണം കൂടുതലുള്ള 80 ഹോട്ട് സ്‌പോട്ടുകളും പഠനത്തില്‍ കണ്ടെത്തി. ബാഗിനപുര, സാങ്കി റോഡ്, കുഡ്ലു, ഹെബ്ബാള്‍, മേഖ്രി സര്‍ക്കിള്‍, ബൊമ്മസാന്ദ്ര, മാവില്ലപുര, ജിഗനി, ശാന്തിനഗര്‍, വീരസാന്ദ്ര എന്നീ പ്രദേശങ്ങളാണ് ഇവയില്‍ മുന്‍പിലുള്ളത്. വാഹനപുകയില്‍നിന്നുള്ള അന്തരീക്ഷമാലിന്യം കുറയ്ക്കാന്‍ വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരുകയാണ്.

TAGS: BENGALURU | POLLUTION
SUMMARY: Air pollution in Bengaluru increased

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *