സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ വെട്ടിക്കൊന്നു; നാല് പേര്‍ പിടിയില്‍

സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ വെട്ടിക്കൊന്നു; നാല് പേര്‍ പിടിയില്‍

കൊല്ലം: കൊല്ലം വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്‍റഴികത്ത് വീട്ടിൽ നവാസ് (35) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. നവാസിന്റെ സഹോദരൻ നബീലും സുഹൃത്ത് അനസും മുട്ടയ്ക്കാവിലെ ഓട്ടോ ഡ്രൈവറായ മറ്റൊരു സുഹൃത്തിന്റെ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങിവരുമ്പോൾ ഒരുസംഘം വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചിരുന്നു. ഇത് ചോദിക്കാനെത്തിയ നവാസും അക്രമി സംഘവും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെയാണ് നവാസിനെ അക്രമികളിൽ ഒരാൾ കുത്തിക്കൊലപ്പെടുത്തിയത്.

സംഭവത്തില്‍ നാലു പ്രതികള്‍ പിടിയിലായിട്ടുണ്ട്. നവാസിനെ കത്തി കൊണ്ട് മുതുകത്ത് കുത്തിയ സദ്ദാം, അന്‍സാരി, ഷെഫീക്ക്, നൂര്‍ എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തുമെന്നാണ് പോലീസ് പറയുന്നത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്.
<BR>
TAGS : STABBED | DEATH | KOLLAM
SUMMARY : Youth hacked to death for questioning brother’s assault; Four people were arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *