ശബരിമലയിൽ പുഷ്പഭാരം കുറയ്ക്കാൻ തീരുമാനം; പുഷ്പാഭിഷേകത്തിന് 25 ലിറ്റർ മതി

ശബരിമലയിൽ പുഷ്പഭാരം കുറയ്ക്കാൻ തീരുമാനം; പുഷ്പാഭിഷേകത്തിന് 25 ലിറ്റർ മതി

പത്തനംതിട്ട: ശബരിമലയിൽ പുഷ്പാഭിഷേക വഴിപാടിന് അമിതമായി പൂക്കൾ ഉപയോഗിക്കേണ്ടെന്ന് തീരുമാനം. ആവശ്യത്തിലധികം പൂക്കൾ കൊണ്ടുവന്ന് സന്നിധാനത്ത് നശിപ്പിക്കുന്നത് ഒഴിവാക്കാനാണ് ഹൈക്കോടതിയും, ശബരിമല തന്ത്രിയും, ദേവസ്വം ബോർഡും യോജിച്ച് തീരുമാനത്തിലെത്തിയത്. പുഷ്പാഭിഷേകത്തിന് പൂക്കളുടെ അളവും 25 ലിറ്റർ മാത്രമാക്കി പുതുക്കി നിശ്ചയിച്ചു.

12,500 രൂപയാണ് പുഷ്പാഭിഷേകത്തിന് ചെലവുവരുന്നത് . ഇതിനായി അയൽസംസ്ഥാനങ്ങളിൽ നിന്നാണ് പൂക്കളെത്തിക്കുന്നത്. പൂക്കളെത്തിക്കാൻ ദേവസ്വം ബോർഡ് രണ്ടുകോടിയുടെ കരാറും നൽകിയിട്ടുണ്ട്. സാധാരണയായി ദിവസം 80 മുതൽ 100 വരെ പുഷ്പാഭിഷേകമാണ് നടക്കുക.

വഴിപാടുകാരുടെ ഇഷ്ടത്തിനൊത്തുള്ള അളവിലായിരുന്നു പൂക്കൾ ഉപയോഗിക്കുന്നത്. പുഷ്‌പാഭിഷേക പൂജകൾക്കുശേഷം പൂക്കൾ ഇൻസിനറേറ്ററിൽ കത്തിച്ചുകളയുകയായിരുന്നു ചെയ്യുക.

TAGS: KERALA | FLOWERS | SABARIMALA
SUMMARY: Over usage of Flowers in Sabarimala devasthanam to be controlled

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *