പീഡനപരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരുവില്‍ കേസെടുത്തു

പീഡനപരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരുവില്‍ കേസെടുത്തു

ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനപരാതിയില്‍ ബെംഗളൂരുവില്‍ കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് ബെംഗളൂരുവിലേക്ക് മാറ്റിയത്. കോഴിക്കോട് സ്വദേശിയാണ് പരാതിക്കാരന്‍. 2012 ല്‍ ബെംഗളൂരു താജ് ഹോട്ടലില്‍ വെച്ച്‌ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

ഹേമ കമ്മിറ്റിക്കു മുമ്പിലും യുവാവ് പരാതി നല്‍കിയിരുന്നു. ബംഗാളി നടി ശ്രീലേഖ മിത്രയും രഞ്ജിത്തിനെതിരെ രംഗത്തെത്തിയിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായതെന്ന് നടി പറഞ്ഞിരുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യില്‍ സ്പര്‍ശിച്ചുവെന്നും കഴുത്തിലും മുടിയിലും തലോടിയെന്നും നടി വെളിപ്പെടുത്തിയിരുന്നു.

TAGS : RANJITH | BENGALURU | POLICE
SUMMARY : Harassment Complaint; A case has been filed against director Ranjith in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *