ആര്‍ഷോ ക്ലാസില്‍ കയറുന്നില്ല; കാരണം അറിയിച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന് മഹാരാജാസ് കോളജ്

ആര്‍ഷോ ക്ലാസില്‍ കയറുന്നില്ല; കാരണം അറിയിച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന് മഹാരാജാസ് കോളജ്

കൊച്ചി: എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ കോളജില്‍ ഹാജരാകുന്നില്ലെന്ന് മഹാരാജാസ് കോളജ്. ക്ലാസില്‍ കയറാത്തതിന്‍റെ കാരണം അറിയിച്ചില്ലെങ്കില്‍ കോളജില്‍നിന്നും പുറത്താക്കുമെന്നു ചൂണ്ടിക്കാട്ടി ആർഷോയുടെ മാതാപിതാക്കള്‍ക്ക് കോളജ് പ്രിൻസിപ്പല്‍ നോട്ടീസ് നല്‍കി. ഇന്‍റഗ്രേറ്റഡ് പിജി കോഴ്സില്‍ ആർക്കിയോളജി ഏഴാം സെമസ്റ്റർ വിദ്യാർഥിയാണ് ആർഷോ.

അതേസമയം എക്സിറ്റ് ഓപ്ഷൻ എടുക്കുകയാണെന്ന് ആർഷോ കോളജിനെ അറിയിച്ചു. ഇന്‍റഗ്രേറ്റഡ് പിജി കോഴ്സില്‍ ആറ് സെമസ്റ്ററിനുശേഷം വിദ്യാർഥികള്‍ക്ക് എക്സിറ്റ് ഓപ്ഷൻ എടുക്കാൻ സാധിക്കും. എന്നാല്‍ ആറ് സെമസ്റ്ററും കൃത്യമായി പാസാകുകയും ഹാജർ ഉണ്ടാകുകയും ചെയ്താല്‍ മാത്രമേ വിദ്യാർഥിക്ക് എക്സിറ്റ് ഓപ്ഷൻ നല്‍കുക.

എന്നാല്‍ ആർഷോ പരീക്ഷ കൃത്യമായി പാസായിട്ടില്ല. ഇതോടെ കോളജ് അധികൃതർ സർവകലാശാലയോട് ഇക്കാര്യത്തില്‍ അഭിപ്രായം തേടിയിട്ടുണ്ട്. ഡിഗ്രിയുടെ തുടർച്ചയായി പഠിക്കുന്നതാണ് ഇന്‍റഗ്രേറ്റഡ് പിജി കോഴ്സ്.

TAGS : ARSHO | MAHARAJA COLLEGE
SUMMARY : Arsho doesn’t attend class; Maharajas College will expel you if you don’t tell the reason

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *