ബെംഗളൂരുവിൽ ഒരു വർഷത്തിനിടെ മോഷണം പോയത് 5000ത്തിലധികം ഇരുചക്രവാഹനങ്ങൾ

ബെംഗളൂരുവിൽ ഒരു വർഷത്തിനിടെ മോഷണം പോയത് 5000ത്തിലധികം ഇരുചക്രവാഹനങ്ങൾ

ബെംഗളൂരു: ബെംഗളൂരുവിൽ ഒരു വർഷത്തിനിടെ മോഷണം പോയത് 5000ത്തിലധികം ഇരുചക്രവാഹനങ്ങൾ. ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്കാണിത്. ബൈക്ക് മോഷണങ്ങൾ നഗരത്തിൽ വർധിക്കുന്നതായി പോലീസ് പറഞ്ഞു.

കേരളം ഉൾപ്പെടെയുള്ള അന്യസംസ്ഥാന രജിസ്ട്രേഷനുകളിലുള്ള ബൈക്കുകളാണ് കൂടുതലായും മോഷണം പോകുന്നത്. റോഡരികിൽ നിർത്തിയിടുന്നവ, ഗേറ്റിന് പുറത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ എന്നിവയാണ് മോഷ്ടാക്കൾ പ്രധാനമായും കവർച്ച ചെയ്യുന്നത്.

ബെംഗളൂരുവിൽ പ്രതിദിനം ശരാശരി 15 ബൈക്ക് മോഷണങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ മൊത്തം 5,714 ഇരുചക്ര വാഹന മോഷണങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഇതിൽ, 4,210 ബൈക്കുകൾ കണ്ടെടുത്തു. ശേഷിക്കുന്ന 1,503 ഇരുചക്രവാഹനങ്ങൾ ഇതുവരെ കണ്ടെത്താനായില്ല.

TAGS: BENGALURU | THEFT
SUMMARY: 5,714 two-wheelers stolen in the last year in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *