സെൽഫി എടുക്കുന്നതിനിടെ വിദ്യാർഥിനി പാറയിടുക്കിൽ വീണു; 15 മണിക്കൂര്‍ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ രക്ഷപ്പെടുത്തി, സംഭവം തുമകൂരുവിൽ

സെൽഫി എടുക്കുന്നതിനിടെ വിദ്യാർഥിനി പാറയിടുക്കിൽ വീണു; 15 മണിക്കൂര്‍ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ രക്ഷപ്പെടുത്തി, സംഭവം തുമകൂരുവിൽ

ബെംഗളൂരു : സെൽഫിയെടുക്കുന്നതിനിടെ തടാകത്തോടു ചേർന്നുള്ള പാറയിടുക്കിൽ വീണ ബി.ടെക് വിദ്യാർഥിനിയെ 15 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപ്പെടുത്തി. തുമകൂരു മന്ദരഗിരി കുന്നിൻ്റെ താഴ്‌വരയിലുള്ള മൈദാല തടാകത്തില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഗുബ്ബി ശിവറാണപുര സ്വദേശിനി ഹംസയെ(19)യാണ് രക്ഷപ്പെടുത്തിയത്. തുമകൂരു എസ്.ഐ.ടി. എൻജിനിയറിങ് കോളേജ് വിദ്യാർഥിനിയാണ് ഹംസ.

സുഹൃത്തുക്കൾക്കൊപ്പം മന്ദരഗിരിയിലെത്തിയതായിരുന്നു ഹംസ. സമീപത്ത് തടാകം കരകവിഞ്ഞൊഴുകുന്നുണ്ടെന്നറിഞ്ഞ് കാണാൻ പോയതായിരുന്നു. അവിടെ വെച്ച് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെന്നി പാറയിടുക്കിൽ വീണു. വിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാ സേനയും എത്തി. രക്ഷാപ്രവർത്തനം എളുപ്പമാക്കാൻ കരകവിഞ്ഞൊഴുകുന്ന തടാകത്തിലെ വെള്ളം വഴിതിരിച്ചുവിട്ടു. മഞ്ഞുമ്മേൽ ബോയ്സ് എന്ന സിനിമയിലെ രക്ഷാപ്രവർത്തനത്തെ അനുസ്മരിപ്പിക്കും വിധത്തിലായിരുന്നു സംഭവങ്ങള്‍. നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തിയ ഹംസയെ തുമകൂരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

TAGS : TUMAKURU | ACCIDENT | RESCUE
SUMMARY : The student fell into a cliff while taking a selfie; Rescued after a 15-hour long rescue operation, the incident took place in Tumakuru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *