മദ്യപിച്ച് വാഹനമോടിക്കൽ; ഒരാഴ്ചക്കിടെ രജിസ്റ്റർ ചെയ്തത് 314 കേസുകൾ

മദ്യപിച്ച് വാഹനമോടിക്കൽ; ഒരാഴ്ചക്കിടെ രജിസ്റ്റർ ചെയ്തത് 314 കേസുകൾ

ബെംഗളൂരു: മദ്യപിച്ച് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കിടെ രജിസ്റ്റർ ചെയ്തത് 314 കേസുകൾ. ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഒക്‌ടോബർ 21 മുതൽ 27 വരെ 25,383 വാഹനങ്ങളാണ് സ്പെഷ്യൽ ഡ്രൈവിനിടെ പരിശോധിച്ചത്.

നഗരത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടിയെന്ന് ട്രാഫിക് പോലീസ് പറഞ്ഞു. ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നതിനായി ട്രാഫിക് പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ഇത്തരം ഡ്രൈവുകൾ തുടരുമെന്ന് സിറ്റി ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എം. എൻ. അനുചേത് പറഞ്ഞു. സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് സ്പെഷ്യൽ ഡ്രൈവുകൾ അടുത്താഴ്ച മുതൽ ആരംഭിക്കും. ഇതിന് പുറമെ രാത്രികാല പട്രോളിംഗ് വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: BENGALURU | TRAFFIC VIOLATION
SUMMARY: 314 cases registered in 7 days against drunk drivers in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *