ബെംഗളൂരു: കണ്ണൂര്‍ പാനൂർ സ്വദേശിയായ കോളേജ് വിദ്യാർഥി ബെംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു. കുറ്റേരി ചിറയിൽ ഭാഗത്ത് പി. കിരൺ (19) ആണ് മരിച്ചത്. കോറമംഗല കൃപാനിധി കോളേജ് ബിസിഎ ഒന്നാം വർഷ വിദ്യാർഥിയാണ്. മാക്കൂൽ പീടികയിലെ ബാബുസ് ലോഡ്ജ് ഉടമ പി.പി. ബാബുവിൻ്റേയും സുനിലയുടേയും മകനാണ്. സഹോദരൻ: പി. പി. സിബിൻ. സംസ്കാരം കുറ്റേരി യിലെ വീട്ടുവളപ്പില്‍ നടന്നു.
<BR>
TAGS : DEATH | MALAYALI STUDENT
SUMMARY : A Malayali student died after being hit by a train in Bengaluru

Posted inBENGALURU UPDATES LATEST NEWS
