സ്ത്രീധനപീഡനത്തെ തുടർന്ന് മലയാളി അധ്യാപിക മരിച്ച സംഭവം; ജീവനൊടുക്കാൻ ശ്രമിച്ച ഭർതൃമാതാവ് മരിച്ചു

സ്ത്രീധനപീഡനത്തെ തുടർന്ന് മലയാളി അധ്യാപിക മരിച്ച സംഭവം; ജീവനൊടുക്കാൻ ശ്രമിച്ച ഭർതൃമാതാവ് മരിച്ചു

കൊല്ലം: കോയമ്പത്തൂരിൽ മലയാളിയായ കോളേജ് അധ്യാപിക ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന അമ്മയിയമ്മ മരിച്ചു. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയാണ് (24) ഭർതൃവീട്ടിലെ പീഡനം സഹിക്കാവയ്യാതെ ജീവനൊടുക്കിയത്. ഇതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ശ്രുതിയുടെ അമ്മായിയമ്മ ചെമ്പകവല്ലിയാണ് തിങ്കളാഴ്ച ചികിത്സയിലിരിക്കെ മരിച്ചത്.

ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ജീവനൊടുക്കുന്നുവെന്ന് ശ്രുതി മാതാപിതാക്കൾക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലേയാണ് ചെമ്പകവല്ലി ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ കന്യാകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പില്‍ ജോലി ചെയ്യുന്ന കാര്‍ത്തിക്ക് ആറുമാസം മുന്‍പാണ് ശ്രുതിയെ വിവാഹം കഴിച്ചത്. കോയമ്പത്തൂര്‍ പെരിയനായ്‌ക്കന്‍പാളയത്ത് തമിഴ്നാട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനാണ് ശ്രുതിയുടെ പിതാവ് ബാബു. വിവാഹ സമ്മാനമായി കാര്‍ത്തിക്കിന്റെ വീട്ടുകാര്‍ക്ക് പത്തുലക്ഷം രൂപയും 50 പവനും നല്‍കിയെന്നും ശ്രുതിയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. സ്വകാര്യ കോളേജിലെ അധ്യാപികയായിരുന്നു ശ്രുതി.

TAGS: NATIONAL | DEATH
SUMMARY: Mother-in-law of the Malayali teacher who ends life in Nagercoil has died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *