മറുപടി നല്‍കാന്‍ സൗകര്യമില്ല; മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സുരേഷ് ഗോപി

മറുപടി നല്‍കാന്‍ സൗകര്യമില്ല; മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സുരേഷ് ഗോപി

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട ആംബുലന്‍സ് വിവാദത്തില്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ സൗകര്യമില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പറയാനുള്ളത് സി ബി ഐയോട് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂര നഗരിയിലേക്ക് താന്‍ ആംബുലന്‍സില്‍ പോയിട്ടില്ലെന്നും ബി ജെ പി ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയതെന്നുമായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്.

പൂരം കലക്കല്‍ ബൂമറാങ്ങാണ്. ആംബുലന്‍സില്‍ ഞാനവിടെ പോയിട്ടില്ല. സാധാരണ കാറിലാണ് എത്തിയത്. ജില്ലാ അധ്യക്ഷന്റെ സ്വകാര്യ വാഹനത്തിലാണ് അവിടെ എത്തിയത്. ആംബുലന്‍സില്‍ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ യഥാര്‍ഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാക്കണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ പോര. അത് അന്വേഷിച്ചറിയണമെങ്കില്‍ സി ബി ഐ വരണം. നേരിടാന്‍ ഞാന്‍ തയ്യാറാണ്. സി ബി ഐയെ ക്ഷണിച്ചുവരുത്താന്‍ ചങ്കൂറ്റമുണ്ടോ എന്നും സുരേഷ് ഗോപി വെല്ലുവിളിച്ചിരുന്നു.

TAGS : SURESH GOPI | MEDIA
SUMMARY : Unable to reply; Suresh Gopi shouted at journalists

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *