സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കർ കുത്തിപ്പൊളിച്ച് മോഷണം; 13 കോടി രൂപയുടെ ആഭരണങ്ങൾ കവർന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കർ കുത്തിപ്പൊളിച്ച് മോഷണം; 13 കോടി രൂപയുടെ ആഭരണങ്ങൾ കവർന്നു

ബെംഗളൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കർണാടക ശാഖയിൽ ലോക്കർ കുത്തിപ്പൊളിച്ച് മോഷണം. ലോക്കറിൽ സൂക്ഷിച്ചിരുന്ന 13 കോടി രൂപയുടെ ആഭരണങ്ങളാണ് നഷ്ടമായത്. ദാവൻഗെരെയിലെ ന്യാമതി ഗ്രാമത്തിലാണ് സംഭവം. 509 ഉപഭോക്താക്കളുടെ സ്വർണ്ണമാണ് മോഷണം പോയതെന്നാണ് വിവരം. വായ്പയായി പണയപ്പെടുത്തി ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന സ്വർണം ഉൾപ്പെടെയാണ് മോഷണം പോയത്.

ആകെ 932 പേർ ബാങ്കിൽ സ്വർണം പണയം വച്ച് വായ്പ എടുത്തിട്ടുണ്ട്. മൊത്തം 17.705 കിലോ സ്വർണമുണ്ട്. ഇതിൽ 509 ഉപഭോക്താക്കളുടെ സ്വർണമാണ് നിലവിൽ കവർച്ച ചെയ്യപ്പെട്ടത്. ബാങ്കിനോട് ചേർന്നുള്ള ജനൽ വഴിയാണ് മോഷ്ടാക്കൾ ബാങ്കിന്റെ ഉള്ളിൽ കടന്നത്. മൂന്ന് ലോക്കർ വാതിലുകൾ ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചെങ്കിലും ഒരെണ്ണം മാത്രമാണ് തുറക്കാൻ സാധിച്ചതെന്ന് പോലീസ് പറഞ്ഞു.

സിസിടിവികളും ഡിജിറ്റൽ വീഡിയോ റെക്കോർഡിങ്ങും പ്രവർത്തനരഹിതമാക്കിയ ശേഷമാണ് ഇവർ മോഷണം നടത്തിയതെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

TAGS: KARNATAKA | THEFT
SUMMARY: Gang steals jewellery worth Rs 13 crore from SBI locker

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *