ബെംഗളൂരുവിൽ സുഖചികിത്സയ്ക്കെത്തി ബ്രിട്ടീഷ് രാജാവ് ചാള്‍സും ഭാര്യ കാമിലയും

ബെംഗളൂരുവിൽ സുഖചികിത്സയ്ക്കെത്തി ബ്രിട്ടീഷ് രാജാവ് ചാള്‍സും ഭാര്യ കാമിലയും

ബെംഗളൂരു: ബെംഗളൂരുവിൽ സുഖചികിത്സക്കെത്തി ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും ഭാര്യ കാമിലയും. രാജാവായതിന് ശേഷം ചാൾസ് ഇന്ത്യയിലേക്ക് നടത്തുന്ന ആദ്യ യാത്രയാണിത്. ഒക്ടോബർ 27-നാണ് നഗരത്തിലെ സൗഖ്യ ഇന്റർനാഷണൽ ഹോളിസ്റ്റിക് ഹെൽത്ത് സെന്ററിൽ (എസ്.ഐ.എച്ച്.എച്ച്.സി.) ചാൾസും കാമിലയും എത്തിയത്.

കോമൺവെൽത്ത് രാജ്യത്തലവന്മാരുടെ യോഗത്തിന് ശേഷം ചാൾസും കാമിലയും സമോവയിൽനിന്ന് നേരെ ബെംഗളൂരുവിലേക്ക് എത്തുകയായിരുന്നു.

ചികിത്സക്ക് ശേഷം ബുധനാഴ്ച വൈകീട്ടോടെ ഇരുവരും ബെംഗളൂരു വിട്ടു. ശനിയാഴ്ച രാത്രി എച്ച്എഎൽ വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റിലെത്തിയ ചാൾസ് സൗഖ്യയിലേക്ക് തിരിക്കുകയായിരുന്നു. സ്കോട്ലൻഡ് യാ‍ർഡും സെൻട്രൽ ഇൻ്റലിജൻസും കർണാടക പോലീസും ചേർന്നാണ് സുരക്ഷ ഒരുക്കിയത്. ആയുർവേദം, പ്രകൃതിചികിത്സ തുടങ്ങിയവ അടക്കമുള്ള സുഖചികിത്സകളാണ് നഗരത്തിൽ ഇരുവർക്കും ലഭ്യമായത്.

അർബുദബാധ തിരിച്ചറിഞ്ഞതിന് ശേഷം ചാൾസ് നടത്തിയ ആദ്യ അന്താരാഷ്ട്ര യാത്രയാണിത്. വെറ്റ്ഫീൽഡിലെ സമേതനഹള്ളിയിൽ താമസിക്കുന്ന ഡോ. ഐസക് മത്തായി നൂറനാൽ ആണ് സൗഖ്യ ഇൻ്റർനാഷണൽ ഹോളിസ്റ്റിക് ഹെൽത്ത് സെൻ്ററിൻ്റെ സ്ഥാപകനും ഡയറക്ടറും. കഴിഞ്ഞ 15 വ‍ർഷമായി ചാൾസ് മൂന്നാമൻ്റെ ആരോഗ്യ കാര്യങ്ങളിൽ ഇദ്ദേഹം ഉപദേശം നൽകിവരുന്നുണ്ട്.

TAGS: BENGALURU | PRINCE CHARLES
SUMMARY: Britain’s King Charles, Queen Consort Camilla on secret Bengaluru trip for treatment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *